UPDATES

Gadget of the month

ഹുവാവെ പി30 പ്രോ ഉപഭോക്താക്കള്‍ക്ക് വിഐപി സര്‍വീസ് സെന്റര്‍

ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ‘ഭാഗമായാണ് വിഐപി സേവനം എത്തിക്കുന്നത്.

ഏറ്റവും പുതിയതായി ഹുവാവെ പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണ്‍ ആയ പി30 പ്രോ ഉപഭോക്താക്കള്‍ക്ക് വിഐപി കസ്റ്റമര്‍ സര്‍വീസ് ലഭ്യമാക്കുന്നു. പ്രീമിയം, എകസ്‌ക്ലൂസീവ് സേവനം നല്‍കുന്നതിന്റെ ‘ഭാഗമായാണിത്. പി30 പ്രോയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഹുവാവെ പി30 പ്രോ സൗജന്യ പിക്ക് ആന്‍ഡ് ഡ്രോപ്പ് സര്‍വീസും ലഭിക്കും. കൂടാതെ ഹുവാവെയുടെ സര്‍വീസ് സെന്ററുകളില്‍ ടോക്കണ്‍ എടുക്കാതെ തന്നെ ഫോണുകള്‍ നല്‍കാം.

വിഐപി സര്‍വീസ് ഓണ്‍ലൈന്‍ ആയി ലഭിക്കുന്നതിന് ഐവിആര്‍/ടോള്‍ ഫ്രീ നമ്പറുകള്‍ വഴി ബന്ധപ്പെടാം. ഹുവാവെ വെബ്‌സൈറ്, ഹൈ കെയര്‍ ആപ്പ് എന്നിവ വഴിയും സേവനം
ലഭ്യമാക്കാം.

ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ‘ഭാഗമായാണ് വിഐപി സേവനം എത്തിക്കുന്നതെന്ന് ഹുവാവേ ഇന്ത്യ കണ്‍ട്രി മാനേജര്‍ (ഹുവാവേ ബ്രാന്‍ഡ്), കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ്, ടൊര്‍ണാഡോ പാന്‍ പറഞ്ഞു. ഇന്ത്യ വളരെ പ്രധാനപെട്ട വിപണി ആണെന്നും കൂടുതല്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്താന്‍ പദ്ധതി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍