UPDATES

Gadget of the month

ഹുവാവെയുടെ പി30 പ്രോ സ്മാര്‍ട്ട്‌ഫോണിന് ‘ടിഡബ്ലൂഎഎന്‍ സര്‍ട്ടിഫിക്കേഷന്‍’

യുനെസ്‌കോയുടെയും ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെയും പിന്തുണയുള്ള ആഗോളഫോട്ടോഗ്രാഫി പദ്ധതിയാണ് ടിഡബ്ലൂഎഎന്‍

ഹുവാവെയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ പി30 പ്രോയ്ക്ക് ടിഡബ്ലൂഎഎന്‍ (ദ വേള്‍ഡ് അറ്റ് നൈറ്റ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. യുനെസ്‌കോയുടെയും ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെയും പിന്തുണയുള്ള ആഗോളഫോട്ടോഗ്രാഫി പദ്ധതിയാണ് ടിഡബ്ലൂഎഎന്‍.

ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അനുഭവം പ്രദാനം ചെയ്യുന്നതാണ് പി30 പ്രോയിലെ ക്യാമറ സാങ്കേതിക വിദ്യ. കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളും ദൃശ്യങ്ങളും മിഴിവോടെ പകര്‍ത്താന്‍ ഈ ഫോണിന് സാധിക്കും. ഹുവാവെയുടെ സൂപ്പര്‍ സ്‌പെക്ട്രം സാങ്കേതിക വിദ്യയുള്ള 40എംപി ക്യാമറയാണ് ഫോണിലുള്ളത്. 20എംപി അള്‍ട്രാ വൈഡ് ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഫോണിലുണ്ട്.

ഒപ്റ്റിക്കല്‍ സൂപ്പര്‍ സൂം ലെന്‍സ്, ഹുവാവെ ടൈം ഓഫ് ലൈററ് ക്യാമറ, ആന്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ്സ്റ്റബിലൈസേഷന്‍ സാങ്കേതിക വിദ്യ എന്നിവ ക്യാമറയിലുണ്ട്. ഏറ്റവുംമികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഫോണാണ് ഹുവാവെ പി30 പ്രോ.ഏറ്റവും നൂതനമായ ക്യാമറ മിഴിവേറിയ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍