UPDATES

Smartphone/gadjets

കിടിലന്‍ ഫീച്ചറുകളുമായി ഹുവായുടെ കരുത്തന്‍ സ്മാര്‍ട്ട് വാച്ച് ‘ജി.റ്റി’

ജി.പി.എസ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, എക്‌സസൈസ് മോണിറ്ററിംഗ്, സ്ലീപ്പ് മോണിറ്ററിംഗ്, തുടങ്ങിയ സവിശേഷതകള്‍ വാച്ചിലുണ്ട്.

ചൈീസ് ഇലക്ട്രോണിക് ഭീമന്മാരായ ഹുവായ് കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ സ്മാര്‍ട്ട് വാച്ച് ശ്രേണിയും വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വാച്ച് ജി.റ്റി എന്ന കരുത്തന്‍ സ്മാര്‍ട്ട് വാച്ചിനെ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യന്‍ വിപണി ലക്ഷ്യംവെച്ചാണ് വാച്ചിന്റെ വരവ്. ആപ്പിള്‍, ഗാര്‍മിന്‍ സ്മാര്‍ട്ട് വാച്ചുകള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പുറത്തിറക്കലുമായി ബന്ധപ്പെട്ട് ജി.റ്റിയുടെ ടീസറും ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. 14 ദിവസം ചാര്‍ജ് നില്‍ക്കുന്ന കരുത്തന്‍ ബാറ്ററി ലൈഫ്, ഹാര്‍ട്ട് മോണിറ്ററിംഗ് ഫീച്ചര്‍, വാട്ടര്‍ റെസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകളെ ഉയര്‍ത്തിക്കാട്ടിയാണ് ടീസര്‍ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്മാര്‍ട്ട് വാച്ച് ജി.റ്റിയെ ഹുവായ് അവതരിപ്പിച്ചിരുന്നുവെങ്കിലും പുറത്തിറക്കല്‍ തീരുമാനിക്കുന്നത് ഇതാദ്യമാണ്.

ദൈനംദിന പ്രവൃത്തികളെയും ശാരീരിക ആരോഗ്യത്തെയും ഏറെ സ്വാദീനിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് വാച്ചിന്റെ നിര്‍മാണം. ഹൃദയത്തിന്റെ കരുത്ത് അളക്കാനും ഭക്ഷശൈലി ക്രമീകരിക്കാനും വ്യായാമം പറഞ്ഞു നല്‍കാനുമെല്ലാം ഇവനു കഴിയും. കൂടാതെ ഉറക്കം അളന്ന് രാവിലെ കൃത്യമായ നോട്ടിഫിക്കേഷന്‍ നല്‍കുകയും ജി.റ്റിയുടെ ചുമതലയാണ്.

സവിശേഷതകള്‍

1.39 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് വാച്ചിലുള്ളത്. 454X454 പിക്‌സലാണ് റെസലൂഷന്‍. 326 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഡിസ്‌പ്ലേക്കുണ്ട്. ഒറ്റ ചാര്‍ജില്‍ രണ്ടാഴ്ചത്തെ ബാറ്ററി ബാക്കപ്പ് എന്ന കിടിലന്‍ ഫീച്ചറാണ് ഏവരെയും ആകര്‍ഷിക്കുക. ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ് ഓഫാക്കിയാല്‍ 30 ദിവസംവരെ ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ജി.പി.എസ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, എക്‌സസൈസ് മോണിറ്ററിംഗ്, സ്ലീപ്പ് മോണിറ്ററിംഗ്, തുടങ്ങിയ സവിശേഷതകള്‍ വാച്ചിലുണ്ട്. ഈ വര്‍ഷം പകുതിയോടെതന്നെ വാച്ച് വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍