UPDATES

Gadget of the month

ഇന്‍സ്റ്റാഗ്രാമില്‍ നിന്നും സാധനങ്ങള്‍ ഇനി നേരിട്ട് വാങ്ങാം ; പുതിയ ടൂളുമായി ഫെയ്സ്ബുക്ക്

ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട റീടെയ്ലര്‍ വെബ്സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകള്‍ നല്‍കാനുമുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം ഒരുക്കിയിരുന്നു.

ഇഷ്ടപ്പെട്ട സാധനങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി നേരിട്ട് വാങ്ങാന്‍ സൗകര്യമൊരുക്കുകയാണ് ഫെയ്സ്ബുക്ക്. ഇതിനായി ചെക്ക് ഔട്ട് എന്ന പേരില്‍ പുതിയ ടൂള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണിവര്‍. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ടൂള്‍ ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാം വഴി ഡിസൈന്‍ വ്യവസായമേഖലയ്ക്കും. സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം ലഭിക്കുന്ന പ്രചാരം വളരെ വലുത് തന്നെയാണ്. നേരത്തെ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യാനും അത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട റീടെയ്ലര്‍ വെബ്സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകള്‍ നല്‍കാനുമുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം ഒരുക്കിയിരുന്നു.ഇന്‍സ്റ്റാഗ്രാമിലെ ഇന്‍ഫ്ളുവന്‍സര്‍മാരോടും മുന്‍നിര ബ്രാന്റുകളോടും ഉപയോക്താക്കള്‍ക്ക് താത്പര്യം കൂടുതലാണ്. അതുകൊണ്ടുതന്നെ മുന്‍നിര ബ്രാന്റുകളില്‍ പലരും ഇന്‍സ്റ്റഗ്രാമിനെ ആശ്രയിക്കുകയാണ്.

വിസ, മാസ്റ്റര്‍കാര്‍ഡ്, ഡിസ്‌കവര്‍, പേ പാല്‍ സേവനങ്ങള്‍ വഴിയുള്ള പണമിടപാടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സാധ്യമാവും.ചെക്ക് ഔട്ട് എന്ന ഈ ടൂളിലുടെ ഇന്‍സ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാര്‍ഗം പരീക്ഷിക്കുകയാണ് ഫെയ്സ്ബുക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍