UPDATES

ട്രെന്‍ഡിങ്ങ്

ആവേശത്തിലാക്കി ഐഫോണ്‍ 11 സീരീസ് പുറത്തിറക്കി; സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യന്‍ വിപണികളില്‍

പേറ്റീഎം മാളുകളായിരിക്കും ക്യാഷ് ബാക്ക് ഓഫറുകളോടുകൂടി ഐഫോണ്‍ വില്‍ക്കുന്ന പ്രധാന കേന്ദ്രം.

ഐഫോണിന്റെ മൂന്ന് പുത്തന്‍ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഐഫോണ്‍ ആരാധകരെ ആവേശത്തിലാക്കിയാണ് ചൊവ്വാഴ്ച രാത്രി ഐഫോണ്‍ 11 സിരീസ് എത്തിയത്. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ പ്രോ മാക്സ് എന്നിവയാണ് ആ മൂന്ന് മോഡലുകള്‍. ഐ ഫോണ്‍ എക്സ് ആറിലേത് പോലെ എല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിന്റെത്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സിസ്റ്റവുമായാണ് ഐ ഫോണ്‍ 11 എത്തുന്നത്. സെപ്റ്റംബര്‍ 20 ന് ഇന്ത്യയില്‍ എത്തും എന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 27 ലേക്ക് മാറ്റി പേറ്റീഎം മാളുകളായിരിക്കും ക്യാഷ് ബാക്ക് ഓഫറുകളോടുകൂടി ഐഫോണ്‍ വില്‍ക്കുന്ന പ്രധാന കേന്ദ്രം.

യുഎസില്‍ ഐഫോണ്‍ 11 ന് 53000, 57500, 64700 എന്നിങ്ങനെയായിരിക്കും ഏകദേശവില. വിലകള്‍ വില കൂടുന്നതനുസരിച്ച് ഇന്റെര്‍ണല്‍ സ്‌റ്റോറേജിന്റെ അളവും കൂടുന്നു. ഐഫണ്‍ 11 പ്രോയുടെ വില 71000 മുതല്‍ തുടങ്ങുന്നു. ഐഫോണ്‍ 11 പ്രോ മാക്‌സിലേക്കെത്തുമ്പോള്‍ വില 79000 ത്തിലേക്കെത്തുന്നു. ഇന്ത്യയില്‍ ഈ വില തന്നെയാണൊ എന്ന് അധികം െൈവകാതെ അറിയാന്‍ സാധിക്കും. ഇന്ത്യയില്‍ വില കൂടാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More :കാലാവസ്ഥാ വ്യതിയാനം; ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍