UPDATES

Gadget of the month

ട്രിപ്പിള്‍ ക്യാമറ സംവിധാനവും സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറുമായി ലെനോവോ സീ6 എത്തുന്നു

ലെനോവോ സീ6 ഇന്ത്യയിലെത്തുമോ എന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ലെനോവോ സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോണ്‍ ആണിത്

ലെനോവോ സീ6 സ്മാര്‍ട്ഫോണ്‍ ചൈനീസ് വിപണിയില്‍ പുറത്തിറക്കി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 736 പ്രൊസസറുമായാണ് ലെനോവോ സീ6 എത്തുന്നത്. ഷാവോമി റെഡ്മി കെ20 പ്രൊസസറില്‍ ഉപയോഗിച്ചിട്ടുള്ള അതേ പ്രൊസസര്‍ ആണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ലെനോവോ സീ6 ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.39 ഒഎല്‍ഇഡി ഡിസ്പ്ലേ, എട്ട് ജിബി റാം, 4000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള സെഡ് യുഐ 11 ആണ് ഫോണില്‍ നല്‍കിയിരിക്കുന്നത്.

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ 24 എംപി, 8എംപി, 5എംപി സെന്‍സറുകളാണുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. ഫോണിന് 6ജിബി റാം + 64 ജിബി സ്റ്റോറേജ്, 6ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകളാണുള്ളത്.

നീല നിറത്തിലുള്ള ഫോണ്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയത്.ലെനോവോ സീ6 ഇന്ത്യയിലെത്തുമോ എന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ലെനോവോ സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോണ്‍ ആണിത്. ലെനോവോ സീ6 പ്രോ, ലെനോവോ സീ6 യൂത്ത് തുടങ്ങിയ ഫോണുകളാണ് ഇതിന് മുമ്പ് പുറത്തിറക്കിയത്. ലെനോവോ സീ6 പ്രോയുടെ 5ജി പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍