UPDATES

Gadget of the month

വിപണി കീഴടക്കാന്‍ എല്‍ജി ഡബ്ല്യൂ ഫോണുകള്‍ എത്തി

എല്‍ജിയുടെ W സീരിസിലുള്ള W10,W30,W30 പ്രോ എന്നീവയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണുകള്‍

എല്‍ജിയുടെ പുത്തന്‍ മൂന്ന് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. എല്‍ജിയുടെWസീരിസിലുള്ളഫോണുകളാണ്എത്തിയത്.എല്‍ജി W10,W30,W30 പ്രോ എന്നീവയാണ് ഫോണുകള്‍.

എല്‍ജി ഡബ്ല്യൂ 10 ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണുള്ളത്. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 2ഗിഗാഹെര്‍ട്‌സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസര്‍ ശക്തിപകരുന്ന ഫോണില്‍ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് ശേഷി എന്നിവയുണ്ടാവും.

W 10 ഫോണില്‍ 13 മെഗാപിക്‌സല്‍ സെന്‍സറും അഞ്ച് മെഗാപിക്‌സല്‍ സെന്‍സറും ഉള്‍ക്കൊള്ളുന്നു. സെല്‍ഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്‌സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. എല്‍ജി W10ന് 8,999 രൂപയാണ് ഇതിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. ഡബ്ല്യൂ30 ഫോണിലും 2 ജിഗാ ഹെര്‍ട്‌സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസറും മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. എന്നാല്‍ ഡിസ്‌പ്ലേയ്ക്ക് വലിപ്പം കൂടുതലുണ്ട്. 6.26 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയാണ് ഡബ്ല്യൂ30 ഫോണില്‍ ഉള്ളത്.9,999 രൂപയാണ് W30ക്ക് വിപണിയിലെ വില.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്. ട്രിപ്പിള്‍ ക്യാമറ സംവിധാനവും എല്‍ജിയുടെ ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ സ്മാര്‍ട്‌ഫോണുകള്‍ക്കുള്ളത്. 12 എംപി പ്രധാന സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ഡബ്ല്യൂ30 സ്മാര്‍ട്‌ഫോണിനുള്ളത്. അതേസമയം ഡബ്ല്യൂ30 പ്രോയില്‍ 13 എംപി, 5എംപി, 8എംപി സെന്‍സറുകളാണുള്ളത്. എന്നാല്‍ എല്‍ഡി W30 പ്രോയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 3ന് ഇന്ത്യയില്‍ അമസോണ്‍ വഴിയാണ് എല്‍ജി W10,W30 ഫോണുകള്‍ വിപണിയില്‍ എത്തുക. എന്നാല്‍ W30 പ്രോ എപ്പോള്‍ ലഭ്യമാകും എന്നത് സംബന്ധിച്ച് എല്‍ജി ഒരു വ്യക്തതയും നല്‍കുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍