UPDATES

Gadget of the month

ഫോട്ടോപ്രേമികള്‍ക്കായി എല്‍.ജി ശ്രേണിയിലെ മികച്ച മോഡല്‍ ‘എല്‍.ജി വി40 തിങ്ക്’ ; കൂടുതലറിയാം

ലാന്‍ഡ്സ്‌കേപ് ഫോട്ടോഗ്രഫി,ബിള്‍ഡിംഗുകളുടെയും നഗരങ്ങളുടെയും ചിത്രങ്ങള്‍ അതിമനോഹരമായി പകര്‍ത്താന്‍ പിന്നിലെ മൂന്നു ക്യാമറ സെന്‍സറുകള്‍ക്കു കഴിയുന്നുണ്ട്. സിനിമാറ്റോഗ്രഫിക്കായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സിനി വൈഡ് ഫീച്ചറും മികവു പുലര്‍ത്തുന്നുണ്ട്.

എല്‍.ജി ശ്രേണിയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് എല്‍.ജി വി40 തിങ്ക്.ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ എല്‍.ജി പുറത്തിറക്കിയ മോഡലാണിത്. മികച്ച ക്യാമറ സംവിധാനം,ഡ്യൂറബിള്‍ & പ്രീമിയംഡിസൈന്‍ 2കെ ഡിസ്പ്ലേ,ബെസ്റ്റ് ഇന്‍ ക്ലാസ് ഓഡിയോ എക്സ്പീരിയന്‍സ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.

ആകെ അഞ്ച് ക്യാമറകളാണ് ഫോണിലുള്ളത്. മൂന്നെണ്ണം പിന്നിലുംരണ്ടെന്നും മുന്‍ ഭാഗത്തുമാണുള്ളത്.ക്രിസ്പ് വൈബ്രന്റ് 2കെ ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. പ്രീമിയം ഓഡിയോ അനുഭവവും വാട്ടര്‍-ഡസ്റ്റ് റസിസ്റ്റന്റ് ബോഡിയും മികച്ചതുതന്നെയാണ്.

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവര്‍ക്കും ഓഡിയോ പ്രേമികള്‍ക്കുംഈ മോഡലിനെ ഏറെ ഇഷ്ടപ്പെടും. 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെന്‍സും 16 മെഗാപിക്സലിന്റെ അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സും 12 മെഗാപിക്സലിന്റെ സ്റ്റാന്റേര്‍ഡ് ലെന്‍സും ഉള്‍പ്പെടുന്നതാണ് പിന്നിലെ ക്യാമറ. മുന്‍ ഭാഗത്ത് സെല്‍ഫിക്കായി 8 മെഗാപിക്സലിന്റെ സ്റ്റാന്‍ഡേര്‍ഡ് ലെന്‍സും 5 മെഗാഗപിക്സലിന്റെ വൈഡ് ലെന്‍സുമാണുള്ളത്.

ഫോട്ടോപ്രേമികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന മികച്ച മോഡലാണ് എല്‍.ജി വി40 തിങ്ക്. ലാന്‍ഡ്സ്‌കേപ് ഫോട്ടോഗ്രഫി,ബിള്‍ഡിംഗുകളുടെയും നഗരങ്ങളുടെയും ചിത്രങ്ങള്‍ അതിമനോഹരമായി പകര്‍ത്താന്‍ പിന്നിലെ മൂന്നു ക്യാമറ സെന്‍സറുകള്‍ക്കു കഴിയുന്നുണ്ട്. സിനിമാറ്റോഗ്രഫിക്കായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സിനി വൈഡ് ഫീച്ചറും മികവു പുലര്‍ത്തുന്നുണ്ട്. ഒരു ഫ്രയിം തന്നെ മൂന്നു വ്യത്യസ്ത രീതിയില്‍ പകര്‍ത്താനുള്ള കഴിവ് എല്‍.ജി വി40 തിങ്കിന്റെ പിന്‍ ക്യാമറകള്‍ക്കുണ്ട്. ഇതിനായി പിന്നിലെ മൂന്നു ലെന്‍സുകള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നു.

6.4 ഇഞ്ച് ക്വാഡ് എച്ച്.ഡി ഓ.എല്‍.ഇഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1440X3120 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. 538 പി.പി.ഐ ഡിസ്പ്ലേ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. മികച്ച ഓഡിയാ ഡെലിവെറിയാണ് എല്‍ജിയുടെ വി40 തിങ്കിനുള്ളത്.ഡിസ്പ്ലേയുടെ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും. പിന്‍ഭാഗം സ്മൂത്ത് ഗ്ലോസി ഫിനിഷിംഗോടു കൂടിയതാണ്. ഇത് ആരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു.ഏറെക്കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മികച്ചൊരു സൗണ്ടിംഗ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിക്കു പുറത്തിറക്കാനായത്.മികച്ച ഓഡിയോ ഔട്ട്പുട്ടാണ് വി40 തിങ്കിലുള്ളത്. ഡി.റ്റി.എസ് സറൗണ്ട് ശബ്ദം ഏവരെയും ആകര്‍ഷിക്കും. വലിയ ശബ്ദത്തിനായി ബൂം-ബോക്സ് സ്പക്കറുകളും ഫോണില്‍ ഇടംപിടിച്ചിരിക്കുന്നു.

പുത്തന്‍ സവിശേഷതകളെല്ലാം ഉണ്ടെങ്കിലും ആന്‍ഡ്രോയിഡ് 8.1 ഓറിയോ എന്ന ഓ.എസിനെയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 9.0 പൈ അധിഷ്ഠിതമായി നിരവധി ഫോണുകള്‍ പുറത്തിറങ്ങുമ്പോഴാണ് ഓറിയോയില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. . 49,990 രൂപയാണ് എല്‍.ജി വി40 തിങ്കിന്റെ വിപണി വില. സാംസംഗ്, ഗൂഗിള്‍, വണ്‍പ്ലസ്, ഓപ്പോ, ഹോണര്‍, വിവോ അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകളെ സ്മാര്‍ട്ട്ഫോണുകളാണ് എല്‍.ജി വി40 തിങ്കിന്റെ പ്രധാന എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍