നിലവിലുള്ള തണ്ടര്‍ ബ്ലൂ, പ്ലാറ്റിനം ഗ്രേ നിറങ്ങളില്‍ ലഭിക്കുന്നതിനൊപ്പം തന്നെയാകും മൂന്നാമത്തെ നിറത്തിലും എല്‍.ജി ഡബ്ല്യു 30 ഉപഭോക്താക്കളുടെ കൈകളിലെത്തുക.
എല്‍.ജി. ഡബ്ല്യു 30 പുതിയ നിറത്തിലും വിപണിയിലെത്തുന്നു. അറോറ ഗ്രീന്‍ നിറത്തിലാകും ഫോണ്‍ ലഭിക്കുക. നിലവിലുള്ള തണ്ടര്‍ ബ്ലൂ, പ്ലാറ്റിനം ഗ്രേ നിറങ്ങളില്‍ ലഭിക്കുന്നതിനൊപ്പം തന്നെയാകും മൂന്നാമത്തെ നിറത്തിലും എല്‍.ജി ഡബ്ല്യു 30 ഉപഭോക്താക്കളുടെ കൈകളിലെത്തുക.
പിന്‍ഭാഗത്ത് മൂന്ന് ക്യാമറ എന്ന പ്രത്യേകത എല്‍.ജി. ഡബ്ല്യു 30-ന് ഉണ്ട്. 13 മെഗാപിക്‌സലിന്റേതാണ് പ്രാഥമിക സെന്‍സര്‍. രണ്ടാം സെന്‍സര്‍ 12 മെഗാപിക്‌സലിന്റേതും മൂന്നാം സെന്‍സര്‍ രണ്ട് എം.പി.യുടെയുമാണ്. മുന്‍വശത്ത് 16 എം.പി. ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് സിംകാര്‍ഡ് ഉപയോഗിക്കാനാകുന്ന ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 9 പൈ ആണ്. 6.19 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഫുള്‍ വിഷന്‍ ഡിസ്പ്ലെയുണ്ടാകും.
ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 22 എസ്.ഒ.സി. പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ജി.ബി. റാമും 32 ജി.ബി.യുടെ ആന്തരിക സംഭരണശേഷിയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെങ്കിലും മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനാകും. ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ്./എ.ജി.പി.എസ്., മൈക്രോ യു.എസ്.ബി., 3.5 എം.എം. ഹെഡ്ഫോണ്‍ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്.