0.95 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ബാന്റിനുള്ളത്. 5എടിഎം ശേഷിയുള്ള വാട്ടര്‍ റസിസ്റ്റന്റാണ് ഡിസ്‌പ്ലേ.
ഷവോമിയുടെ എംഐ സ്മാര്‍ട്ട് ബാന്റ് 4 പുറത്തിറങ്ങി. മുന്‍ മോഡല്‍ എംഐ ബാന്റ് 3യില്‍ നിന്നും കാര്യമായ വ്യത്യാസത്തോടെയാണ് സ്മാര്‍ട്ട് ബാന്റ് 4 എത്തുന്നത്. സ്ലീപ്പ് ട്രാക്കര്‍, ഹെര്‍ട്ട്ബീറ്റ് ട്രാക്കര്‍, കലോറി, സ്റ്റെപ്പ് ട്രാക്കര്‍ ഇങ്ങനെ ഒരു സമ്പൂര്‍ണ്ണ ഫിറ്റനസ് ട്രാക്കറായി എംഐ ബാന്റ് 4 ഉപയോഗിക്കാം. നോട്ടിഫിക്കേഷന്‍ വാട്ട്‌സ്ആപ്പിന്റെയും മറ്റും ഇതില്‍ ലഭിക്കും. ഫോണ്‍ കോള്‍ എടുക്കാന്‍ സാധിക്കും.
0.95 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ബാന്റിനുള്ളത്. 5എടിഎം ശേഷിയുള്ള വാട്ടര്‍ റസിസ്റ്റന്റാണ് ഡിസ്‌പ്ലേ. അതിനാല്‍ തന്നെ നീന്തുമ്പോള്‍ പോലും ഇത് ഉപയോഗിക്കാം.2299 രൂപയാണ് ഇതിന്റ വില
വ്യായാമം ചെയ്യുമ്പോള്‍ എപ്പോഴും സംഗീതം കേള്‍ക്കുന്ന ശീലമുള്ളയാള്‍ക്ക് സംഗീതം നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. ഡിസ്‌പ്ലേയില്‍ ഏത് ചിത്രവും ബാന്റ് വാള്‍പേപ്പറായി വയ്ക്കാന്‍ സാധിക്കും. ഒരു നേരം ഫുള്‍ റീചാര്‍ജ് ചെയ്താല്‍ 20 ദിവസത്തെ ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും. വിവിധ നിറങ്ങളില്‍ ഈ ബാന്റിന്റെ സ്ട്രാപ്പ് ലഭ്യമാണ്