UPDATES

Gadget of the month

സേഫ് റിമൂവ് ഹാര്‍ഡ്‌വെയറിന് വിട ; ക്വിക് റിമൂവല്‍ ഓപ്ഷനുമായി വിന്‍ഡോസ്

ക്വിക് റിമൂവ് എന്ന ഓപ്ഷന്‍ വിന്‍ഡോസിന്റെ അടുത്ത പതിപ്പു മുതല്‍ ഡിഫോള്‍ട്ട് ആവുകയാണ്.വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ 1809 ബില്‍ഡിലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക.

വിന്‍ഡോസില്‍ നിന്നും യുഎസ്ബി ഉപകരണങ്ങള്‍ ഡിസ്‌കണക്ക്ട് ചെയ്യുമ്പോള്‍ സേഫ്‌ലി റിമൂവ് ഹാര്‍ഡ്‌വെയര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം എന്നത് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന കാലം മുതല്‍ നാം ചെയ്തുവരുന്നതാണ്.

സേഫ്‌ലി റിമൂവ് ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഡേറ്റ ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാക്കി ഡ്രൈവ് സുരക്ഷിതമായി ക്ലോസ് ചെയ്ത് റിമൂവ് ചെയ്യാനുള്ള വഴിയൊരുക്കുകയാണ് മൈക്രോസോഫ്റ്റ്. എന്നാല്‍, കാലം മാറി, ഇപ്പോള്‍ വിന്‍ഡോസില്‍ നിന്നും യുഎസ്ബി ഉപകരണങ്ങള്‍ ഡിസ്‌കണക്ക്ട് ചെയ്യുന്നതിന് ക്വിക് റിമൂവ് എന്ന ഓപ്ഷന്‍ വിന്‍ഡോസിന്റെ അടുത്ത പതിപ്പു മുതല്‍ ഡിഫോള്‍ട്ട് ആവുകയാണ്.വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ 1809 ബില്‍ഡിലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക.

ഇപ്പോള്‍ സേഫ്‌ലി റിമൂവ് ചെയ്യാനൊന്നും ആളുകള്‍ക്ക് താല്‍പര്യവുമില്ല. അങ്ങനെയുള്ള ഈ സാഹചര്യത്തില്‍ ക്വിക് റിമൂവ് എന്ന ഓപ്ഷന്‍ ആളുകള്‍ക്ക കൂടുതല്‍ സ്വീകാര്യത കൂട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍