UPDATES

Top Tech News

മോട്ടോയുടെ ‘ജി7’ എന്ന ചുണക്കുട്ടന്‍!

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി തിരിച്ചുപിടിക്കാനുറച്ചു തന്നെയാണ് ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി തിരിച്ചുപിടിക്കാനുറച്ചു തന്നെയാണ് ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള. റെഡ്മി, ഹോണർ അടക്കമുള്ള ചൈനീസ് ബ്രാൻഡുകളുടെ കടന്നുവരവ് മോട്ടോ ഫോണുകളുടെ വിപണിയിടിച്ചെങ്കിലും കരുത്തൻ ഫോണുകളെ അവതരിപ്പിച്ച് മുന്നേറാനാണ് കമ്പനിയുടെ ശ്രമം. ഇതിന്റെ ഭാഗമായി പുത്തൻ മോട്ടോ ജി7നെ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടോറോള. മോട്ടോ ജി7 നൊപ്പം മോട്ടോ വൺ എന്ന മോഡലിനെയും കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.

മോട്ടോ ജി7ന് 16,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 13,999 രൂപയാണ് മോട്ടോ വണ്ണിന്റെ വിപണിവില. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ഫ്‌ളിപ്കാർട്ടിലൂടെയും തെരഞ്ഞെടുത്ത റീടെയിൽ സ്‌റ്റോറിലൂടെയും രണ്ടു മോഡലുകളും വാങ്ങാം. മോട്ടോ ജി7, ജി7 പ്ലസ്, ജി7 പവർ, ജി7 പ്ലേ എന്നീ വേരിയന്റുകളെ ഈ വർഷമാദ്യം ബ്രസീലിൽ പുറത്തിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ത്യൻ വിപണിയിലുമെത്തിയത്. ബ്ലാക്ക്, ക്ലിയർ വൈറ്റ് നിറഭേദങ്ങളിൽ ഫോൺ ലഭിക്കും. 6.24 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയും കരുത്തൻ പ്രോസസ്സറുമാണ് മോട്ടോ ജി7ന്റെ പ്രത്യേകത.

മോട്ടോ ജി7 സവിശേഷതകൾ

6.24 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് മോട്ടോ ജി7 ലുള്ളത്. 1080X2270 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷൻ. 19:9 ആസ്‌പെക്ട് റേഷ്യോയുള്ള ഈ മോഡലിൽ 403 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുണ്ട്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 632 ഒക്ടാകോർ പ്രോസസ്സർ ഫോണിനു കരുത്തേകുന്നു.

ഫോണിനുള്ളിൽ വെള്ളം കയറുന്നതു പ്രതിരോധിക്കാനായി സ്പ്ലാഷ് റെസിസ്റ്റന്റ് പി2ഐ വാട്ടർ റെപലെന്റ് നാനോ കോട്ടിംഗ് ഫോണിലുണ്ട്. 4 ജി.ബി റാം കരുത്തുള്ള ഫോണിൽ 64 ജി.ബി ഇന്റേണൽ മെമ്മറി കരുത്താണുള്ളത്. മെമ്മറി കാർഡ് ഉപയോഗിച്ച് ഇത് 512 ജി.ബി വരെ ഉയർത്താനാകും. ആൻഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് മോട്ടോ ജി.7 പ്രവർത്തിക്കുന്നത്. 3,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

അതിവേഗം ചാർജാകാൻ 15 വാട്ട് ടർബോ ചാർജിംഗ് സംവിധാനം സഹായിക്കും. പിൻഭാഗത്താണ് ഫിംഗർപ്രിന്റ് സ്‌കാനർ ഘടിപ്പിച്ചിരിക്കുന്നത്. ഫേസ് ലോക്ക ഫീച്ചറുമുണ്ട്. 12 മെഗാപിക്‌സലിന്റെ മെയിൻ ക്യാമറയും 5 മെഗാപിക്‌സലിന്റെ സെക്കന്ററി ക്യാമിറയും പിന്നിലുണ്ട്. മുന്നിൽ ഇടംപിടിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ്. 172 ഗ്രാമാണ് ഫോണിന്റെ ഭാരം.

മോട്ടോ വൺ സവിശേഷതകൾ

5.9 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലയാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് റെസലൂഷൻ. 4 ജി.ബി റാം 64 ജി.ബി ഇന്റേണൽ മെമ്മറി എന്നിവ ഫോണിനു കരുത്തേകുന്നു. 13+2 മെഗാപിക്‌സലിന്റെ ഇരട്ടക്യാമറ പിന്നിലും 8 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറ മുന്നിലുമുണ്ട്. ആൻഡ്രോയിഡ് വൺ ഓ.എസ് അധിഷ്ഠിതമായാണ് മോട്ടോ വൺ പ്രവർത്തിക്കുന്നത്. 3,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ടർബോ പവർ ഫാസ്റ്റ് ചാർജിംഗ് സംവിധാനവും കൂട്ടിനുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍