UPDATES

Gadget of the month

മോട്ടോറോള സ്മാര്‍ടിവിയും മോട്ടോ ഇ6 എസ് സ്മാര്‍ട്ഫോണും ഇന്ത്യന്‍ വിപണിയില്‍ എത്തി

6.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഉണ്ട്. എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് സ്‌ക്രീന്‍ നോച്ചില്‍ നല്‍കിയിരിക്കുന്നത്.

മോട്ടോറോളയുടെ മോട്ടോ ഇ6 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഗോളവിപണ്ിയില്‍ മോട്ടോറോള ഇ6 പ്ലസ് എന്ന പേരില്‍ പുറത്തിറക്കിയത് .6.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഉണ്ട്. എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് സ്‌ക്രീന്‍ നോച്ചില്‍ നല്‍കിയിരിക്കുന്നത്. മീഡിയാ ടെക് ഹീലിയോ പി22 പ്രൊസസറില്‍ നാല് ജിബിറാം 64 ജിബി സ്റ്റോറേജ് ഫോണിനുണ്ടാവും.

13 മെഗാപിക്സല്‍, രണ്ട് മെഗാപിക്സല്‍ ഡെപ്ത് ക്യാമറ സെന്‍സര്‍ എന്നിവ അടങ്ങുന്ന ഡ്യുവല്‍ ക്യാമറയാണ് ഫോണിനുള്ളത്. പഴയ സ്മാര്‍ട്ഫോണ്‍ മോഡലുകളെ പോലെ 3000 എംഎഎച്ചിന്റെ റിമൂവബിള്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത.

ബാക്ക് കവറും മാറ്റി ഉപയോഗിക്കാം. ഫോണിന് പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്സ് അണ്‍ലോക്കിങ് സംവിധാനവും ഫോണിനുണ്ട്. റിക്ക് ക്രാന്‍ബെറി, പോളിഷ്ഡ് ഗ്രാഫൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. സെപ്റ്റംബര്‍ 23 മുതല്‍ ഫ്ളിപ് കാര്‍ട്ടില്‍ ഫോണ്‍ വില്‍പനയ്ക്കെത്തും.
മോട്ടോറോള ഈ 5 പരമ്പര സ്മാര്‍ട്ട്‌ഫേണ്‍ പരമ്പരയുടെ പിന്‍ഗാമിയാ്ണ് മോട്ടോറോള ഇ 6എസ്. മുന്‍ഗാമികളെ പോലെ സ്‌റ്റോക്ക് ആന്‍ഡ്രോയിഡിന്റെ പിന്തുണയില്‍ ആകര്‍ഷകമായ രൂപകല്‍പനയിലും 7999 രൂപ വിലയിലുമാണ് ഫോണ്‍ എത്തുന്നത് . ഒപ്പം സ്മാര്‍ട്ട് ടിവി രംഗത്തേക്ക് ചുവടുവെച്ച് മോട്ടോറോള സ്മാര്‍ട്ട് ടിവി കമ്പനി അവതരിപ്പിച്ചു.

13,999 രൂപയാണ് മോട്ടോറോള സ്മാര്‍ട് ടിവിയ്ക്ക്. 32 ഇഞ്ച് മുതല്‍ 64 ഇഞ്ച് വലിപ്പമുള്ള 4കെ ടിവി വരെ മോട്ടോറോള പുറത്തിറക്കിയിട്ടുണ്ട്. മോട്ടോറോള സ്മാര്‍ട് ടിവിയുടെ 32 ഇഞ്ച് എച്ച്ഡിആര്‍ ഡിസ്പ്ലേ പതിപ്പിന് 13,999 രൂപയാണ് വില. 43 ഇഞ്ച് പതിപ്പിന് 24999 രൂപയും 43 ഇഞ്ച് 4കെ ടിവിയ്ക്ക് 29999 രൂപയുമാണ് വില. 50 ഇഞ്ച് 4കെ മോഡലിന് 33999 രൂപയും 55 ഇഞ്ച് 4കെ മോഡലിന് 39999 രൂപയും 65 ഇഞ്ച് 4കെ മോഡലിന് 64999 രൂപയും ആണ് വില. ഇതില്‍ 2.25 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍