UPDATES

Gadget of the month

മികച്ച സവിശേഷതകളുമായി ഓപ്പോ എഫ്11 പ്രോ ;കൂടുതലറിയാം

രണ്ട് യുണീക് ഗ്രേഡിയന്റ് കളര്‍ ഷേയ്ഡുകളിലും തണ്ടര്‍ ബ്ലാക്ക് എന്ന മോഡലില്‍ ട്രിപ്പിള്‍ ഷേയ്ഡിലും ഓപ്പോയുടെ പുത്തന്‍ എഫ്11 പ്രോ ലഭ്യമാക്കും.

മികച്ച ക്യാമറയും, ഡിസൈനും അടിപൊളി ഡിസ്പ്ലേയൊക്കയായി ഓപ്പോയുടെ പുത്തന്‍ എഫ്11 പ്രോ മോഡല്‍ വിപണിയിലെത്തിയിരിക്കുകയാണ്. പോപ് അപ്പ് സെല്‍ഫി ക്യാമറയാണ് ഇതിന്റെ പ്രധാന സവിശേഷത.48 മെഗാപിക്സല്‍ ക്യാമറയും കൂടാതെ ഫുള്‍സ്‌ക്രീന്‍ ഡിസ്പ്ലേ, വോക് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവുമാണ് എഫ്11 പ്രോയുടെ പ്രത്യേകതകള്‍.

പി70 പ്രോസസ്സറും 6 ജി.ബി റാമുമാണ് എഫ്11 പ്രോയ്ക്കുള്ളത്. രണ്ട് യുണീക് ഗ്രേഡിയന്റ് കളര്‍ ഷേയ്ഡുകളിലും തണ്ടര്‍ ബ്ലാക്ക് എന്ന മോഡലില്‍ ട്രിപ്പിള്‍ ഷേയ്ഡിലുംഫോണ്‍ ലഭ്യമാക്കും. 6.5 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേയാണ് എഫ്11 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡിസ്പ്ലേ നോച്ചും ഫോണിനെ ഭംഗികൂട്ടുന്ന ഒരു ഘടകം.

ഫുള്‍ എച്ച്.ഡി റെസലൂഷനോടു കൂടിയ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫുള്‍സ്‌ക്രീനായതു കൊണ്ടുതന്നെ വീഡിയോ കാണാനും ഫോട്ടോയെടുക്കാനും ഏറെ രസകരമാണ്. 2340X1080 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍ നല്‍കിയിരിക്കുന്നത്. 24,990 രൂപയാണ് എഫ്11 പ്രോയ്ക്ക് വിപണിവില. വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളില്‍ നിന്നും ഓപ്പോയുടെ ഔദ്യോഗിക പോര്‍ട്ടലിലുകളില്‍ നിന്നും എഫ്11 പ്രോ ലഭിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍