UPDATES

Gadget of the month

സെല്‍ഫി പ്രേമികള്‍ക്ക് ആവേശമായി വിവോ എസ്1

കരുത്തന്‍ പ്രോസസ്സറും 6.53 ഇഞ്ച് ഡിസ്‌പ്ലേയും കിടിലന്‍ ക്യാമറയുമായെത്തുന്ന എസ്1 ന്റെ വില 23,570 രൂപയാണ്.

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ പുത്തന്‍ മോഡലിനെ വിപണിയിലെത്തിച്ചു. വിവോ എസ്1 എന്നാണ് പേര്. കരുത്തന്‍ പ്രോസസ്സറും 6.53 ഇഞ്ച് ഡിസ്‌പ്ലേയും കിടിലന്‍ ക്യാമറയുമായെത്തുന്ന എസ്1 ന്റെ വില 23,570 രൂപയാണ്. വിവോ എക്‌സ്27, എക്‌സ് 27 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് വിവോ എസ്1ന്റെ വരവ്.

നിലവില്‍ ചൈനീസ് വിപണിയിലാണ് പുറത്തിറക്കിയിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലേക്കുമെത്തും. ഐസ് കേക്ക് ബ്ലൂ, പെറ്റ് പിങ്ക് എന്നിങ്ങനെ രണ്ടു നിറഭേദങ്ങളിലാണ് എസ്1 ലഭിക്കുക. വിവോ ചൈനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫോണ്‍ ലഭ്യമാകും. വില്‍പ്പന ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

എസ്1 സവിശേഷതകള്‍

6.53 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 90.95 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു്. 19:5:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഫോണിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനെന്നോണം മീഡിയാടെക്ക് ഹീലിയോ പി70 പ്രോസസ്സര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഹൈ-എന്റ് ഗെയിമിംഗിന് സഹായിക്കും. ഗെയിം പ്രേമികള്‍ക്കായി ഗെയിം ടര്‍ബോ ഫീച്ചറുണ്ട്.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത് പിന്‍ഭാഗത്താണ്. 6 ജി.ബി റാം കരുത്താണ് ഫോണിലുള്ളത്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. മെമ്മറികാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. 12+8+5 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 24.8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്.

3,940 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ഇരട്ട എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമുണ്ട്. ഫണ്‍ടച്ച് ബേസില്‍ ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 189.5 ഗ്രാമാണ് ഭാരം. 4ജി വോള്‍ട്ട്, ഇരട്ട സിം, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി, ജി.പി.എസ് എന്നീ ഫീച്ചറുകളും വിവോ എസ് വണ്ണിലുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍