UPDATES

Gadget of the month

ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്ക് ഭീഷണി ; ട്രെന്‍ഡായി മിറര്‍ലസ് ക്യാമറകള്‍ വിപണിയില്‍

പാനസോണിക് ലുമിക്സ് ജി7, കാനണ്‍ EOS M50, ഒളിമ്പസ് OM-D E- M1, ഫുജിഫിലിം X PRO-1,സോണി ആല്‍ഫ a6000, എന്നിവയാണ് പ്രധാന മിറര്‍ലസ് ക്യാമറകള്‍.

ഫോട്ടോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫിയോട് താല്‍പ്പര്യമുള്ളവരും ഇപ്പോള്‍ ഉപയോഗിക്കുന്ന ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ക്ക് ഭീഷണിയാകുകയാണ് ഈ രംഗത്തെ പുതിയ ട്രെന്‍ഡായ മിറര്‍ലസ് ക്യാമറകള്‍. മിറര്‍ലസ് ക്യാമറയെന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇതുവരെയുള്ള കാമറകള്‍ക്കുള്ള മിറര്‍, പെന്റാപ്രിസം എന്നിവ ഇല്ലാത്ത കാമറകളാണ് മിറര്‍ലസ് കാമറകള്‍. സാധാരണ കാമറകളില്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സെന്‍സറിന് മുന്നിലായുള്ള സെമി ട്രാന്‍സ്പരന്റ് മിറര്‍ മുകളിലേക്ക് ഉയരുകയും സെന്‍സറില്‍ ദൃശ്യം പതിയുകയും ചെയ്യും.

സാധാരണ ഡി.എസ്.എല്‍.ആര്‍ കാമറയില്‍ നിന്ന് വ്യത്യസ്തമായി ലെന്‍സിലൂടെ നേരിട്ട് സെന്‍സറിലേക്കാണ് ഇതില്‍ ദൃശ്യങ്ങള്‍ പതിക്കുന്നത്. മിറര്‍ലസ് ക്യാമറകളില്‍ ഒപ്റ്റിക്കല്‍ വ്യൂ ഫൈന്‍ഡറിന് പകരം ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡറുകളാണ് ഉപയോഗിക്കുന്നത്.സ്പാനിഷ് വെബ്സൈറ്റായ ഫോട്ടൊലാരി നടത്തിയ സര്‍വേ പ്രകാരം ലോകത്തെ ഫോട്ടോജേണലിസ്റ്റുകളില്‍ 71 ശതമാനവും ഡിഎസ്എല്‍ആര്‍ കാമറകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. പലരും ഡിഎസ്എല്‍ആര്‍ കാമറകളും അവയുടെ ലെന്‍സുകളും മറ്റ് ആക്സസറികളുമൊക്കെ വലിയ വിലകൊടുത്താണ് വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിലേക്ക് കടക്കുമ്പോള്‍ വലിയ സാമ്പത്തികനഷ്ടമുണ്ടാകുന്നു. മാത്രമല്ല, ഉപയോഗിച്ച് തഴമ്പിച്ച കാമറയില്‍ നിന്ന് പെട്ടെന്ന് മാറുക അത്ര എളുപ്പവുമല്ല.

എന്നാല്‍ പതിയെ പതിയെ വിപണി കീഴടക്കുകയാണ് മിറര്‍ലസ് ക്യാമറകള്‍ ഒളിമ്പസ്, സോണി, കാനണ്‍, പാനസോണിക്… തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം മികച്ച പ്രകടനമികവോട് കൂടി മിറര്‍ലസ് കാമറകള്‍ വിപണിയിലിറക്കാന്‍ മല്‍സരിക്കുകയാണ്.

മിററും പെന്റാപ്രിസവും ഇല്ലാത്തതിനാല്‍ വളരെ ഭാരം കുറഞ്ഞവയാണ് മിറര്‍ലസ് ക്യാമറകള്‍.അതിവേഗ ഫോക്കസിംഗ് സാധ്യമാക്കുന്നു.മികച്ച ഇമേജ് സ്റ്റെബിലൈസേഷന്‍, ഡിഎസ്എല്‍ആറുകളെ അപേക്ഷിച്ച് വീഡിയോ റിക്കോഡിംഗിന് കൂടി പ്രാധാന്യം കൊടുത്തിരിക്കുന്നു.എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങള്‍.പാനസോണിക് ലുമിക്സ് ജി7, കാനണ്‍ EOS M50, ഒളിമ്പസ് OM-D E- M1, ഫുജിഫിലിം X PRO-1,സോണി ആല്‍ഫ a6000, എന്നിവയാണ് പ്രധാന മിറര്‍ലസ് ക്യാമറകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍