UPDATES

Gadget of the month

മികച്ച സവിശേഷതകളുമായി നോക്കിയ 2.2 പുറത്തിറക്കി

വ്യത്യസ്തമായ കവര്‍ ഡിസൈനും ഗൂഗിള്‍ അസിസ്റ്റന്റും അടങ്ങുന്ന ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ ആണിത്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നോക്കിയ 2.2 ന് ഉള്ളത്. മീഡിയാ ടെക് ഹീലിയോ എ22 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്.

നോക്കിയ 2.2 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.രണ്ട് ജിബി റാം/ 16 ജിബി സ്റ്റോറേജ്, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് എന്നീ രണ്ട് പതിപ്പുകളാണ് നോക്കിയ 2.2 ന് ഉള്ളത്.

വ്യത്യസ്തമായ കവര്‍ ഡിസൈനും ഗൂഗിള്‍ അസിസ്റ്റന്റും അടങ്ങുന്ന ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ ആണിത്. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നോക്കിയ 2.2 ന് ഉള്ളത്. മീഡിയാ ടെക് ഹീലിയോ എ22 പ്രൊസസറാണ് ഫോണിന് ശക്തി പകരുന്നത്.

13 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. അഞ്ച് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 3000 എംഎഎച്ച് ബാറ്റിയാണ് ഇതിലുള്ളത്. ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൂന്ന് വര്‍ഷത്തോളം സോഫറ്റ് വെയര്‍ സെക്യൂരിറ്റി അപ്ഡേറ്റുകള്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് ക്യൂ പതിപ്പും ഫോണില്‍ ലഭിക്കും. 6,999 രൂപയും, 7,999 രൂപയാണ് രണ്ട് ജിബി റാം/ 16 ജിബി സ്റ്റോറേജ്, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് എന്നീ രണ്ട് പതിപ്പുകളുടെയും വില.

ജൂണ്‍ 30 വരെ മാത്രമേ ഈ നിരക്കില്‍ ഫോണ്‍ ലഭ്യമാവൂ. അതിന് ശേഷം വിലകൂടും. നോക്കിയയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും, ഫ്ളിപ്കാര്‍ട്ടില്‍ നിന്നും രാജ്യത്തെല്ലായിടത്തുമുള്ള റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും ഫോണ്‍ വാങ്ങാം. വെള്ളിയാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍