UPDATES

Smartphone/gadjets

വാങ്ങാം 6 ജി.ബി റാമുള്ള കരുത്തന്‍ നോക്കിയ ഫോണ്‍

കരുത്തന്‍ മോഡലുകളെയാണ് നോക്കിയ ഈയിടെയായി വിപണിയിലെത്തിക്കുന്നത്. ഏറ്റവും ഒടുവിലിറങ്ങിയതാകട്ടെ 6 ജി.ബി റാമും കരുത്തന്‍ ഹാര്‍ഡ്-വെയറുമുള്ള നോക്കിയ 8.1 എന്ന മോഡലാണ്.

തിരിച്ചുവരവിന്റെ പാതയിലാണ് നോക്കിയ. ആന്‍ഡ്രോയിഡിന്റെ കരുത്ത് വിന്‍ഡോസ് ഫോണുകളെ തളര്‍ത്തിത്തുടങ്ങിയ കാലത്തായിരുന്നു നോക്കിയ പിന്‍വാങ്ങിയത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഇല്ലാതെ വിപണിയില്‍ നില്‍ക്കുക പ്രയാസമാണെന്നറിഞ്ഞ നോക്കിയ ഒടുവില്‍ അടിയറവു പറഞ്ഞു. ഇപ്പോഴാകട്ടെ പരമാവധി മോഡലുകളെ പുറത്തിറക്കി വിപണി പിടിക്കുകയാണ് നോക്കിയയുടെ ലക്ഷ്യം.

കരുത്തന്‍ മോഡലുകളെയാണ് നോക്കിയ ഈയിടെയായി വിപണിയിലെത്തിക്കുന്നത്. ഏറ്റവും ഒടുവിലിറങ്ങിയതാകട്ടെ 6 ജി.ബി റാമും കരുത്തന്‍ ഹാര്‍ഡ്-വെയറുമുള്ള നോക്കിയ 8.1 എന്ന മോഡലാണ്. സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് പെര്‍ഫോമന്‍സും കൂട്ടുണ്ട്. 4ജി.ബി റാം മോഡല്‍ നേരത്തെതന്നെ പുറത്തിറങ്ങിയിരുന്നു. 64/128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. നിരവധി ലോഞ്ചിംഗ് ഓഫറുകളോടു കൂടിയാണ് പുതിയ മോഡലിന്റെ വരവ്.

വിലയും വിപണിയും

29,999 രൂപയാണ് 6 ജി.ബി റാം മോഡലിന് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി ആറു മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയും നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഫോണ്‍ വാങ്ങാം. നോക്കി. 8.1ന്റെ 4ജി.ബി റാം മോഡലിന്‍ 26,999 രൂപയായിരുന്നു വില.

ലോഞ്ചിംഗ് ഓഫര്‍

1 ടി.ബിയുടെ 4ജി പ്രീപെയ്ഡ് ഓഫറാണ് ലോഞ്ചിംഗിന്റെ ഭാഗമായി എയര്‍ടെല്‍ നല്‍കുന്നത്. 199 രൂപയുടെ റീചാര്‍ജ് മുതല്‍ ഈ ഓഫര്‍ ലഭിക്കും. പേസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 120 ജി.ബിയുടെ അധികം ഡാറ്റയും ലഭിക്കും. ഇതുകൂടാതെ 2,500 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. എച്ച്.ഡി.എഫ്.സി ക്രഡിറ്റ് കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.


നോക്കിയ 8.1 (6 ജി.ബി) സവിശേഷതകള്‍

6ജി.ബി റാം കരുത്താണ് പുതിയ മോഡലിനുള്ളത്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. ഇരട്ട സിം മോഡലായ നോക്കിയ 8.1 സ്റ്റോക്ക് ആന്‍ഡ്രോയിഡ് 9.0 പൈ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ ആയതുകൊണ്ടുതന്നെ കൃത്യമായ അപ്‌ഡേറ്റ് ലഭിക്കും. 6.18 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2244 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 81.5 ശതമാനം ഡിസ്‌പ്ലേ ടു ബോഡി റേഷ്യോ ഫോണിന് പ്രത്യേകം രൂപഭംഗി നല്‍കുന്നു.

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്. 2.2 ജിഗാഹെര്‍ട്‌സ് സ്പീഡ് കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. 12+13 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 20 മെഗാപിക്‌സലിന്റെ ഫിക്‌സഡ് ഫോക്കസ് സെല്‍ഫി ക്യാമറയാണ്. പിന്‍ക്യാമറയെയും മുന്‍ ക്യാമറയെയും ഒരുമിപ്പിക്കുന്ന ബോത്തി ഫീച്ചറും ഫോണിലുണ്ട്. 3,500 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണിലുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍