UPDATES

Latest News

തകര്‍പ്പന്‍ ട്രൂ വയര്‍ലെസ് ഇയര്‍ബഡുമായി നോക്കിയ

നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇയര്‍ ബഡിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനം ആഗോള വിപണിയില്‍ അവതരിപ്പിച്ച നോക്കിയ ട്രൂ ഇയര്‍ബഡിനെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. 2019ലെ ഐ.എഫ് ഡിസൈന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഇയര്‍ബഡിനെ ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോറുകള്‍ വഴിയാണ് ലഭ്യമാക്കുന്നത്. എച്ച്.എം.ടി ഗ്ലോബല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 9,999 രൂപയാണ് വില.

നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇയര്‍ ബഡിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിലൂടെ ട്രൂ ഇയര്‍ബഡുകള്‍ വാങ്ങാനാകില്ലെന്ന് നോക്കിയ അറിയിച്ചു. നോക്കിയ ട്രൂ വയര്‍ലെസ് ഇയര്‍ബഡിന് ഐ.എഫ് ഡിസൈന്‍ 2019 അവാര്‍ഡ് ലഭിച്ച വിവരം എച്ച്.എം.ടി ഗ്ലോബല്‍ സോഷ്യല്‍ മീഡിയ തലവന്‍ എഡോറാടോ കാസിനയാണ് അറിയിച്ചത്.

സവിശേഷതകള്‍

കറുപ്പ് നിറത്തിലാണ് പുതിയ ഇയര്‍ബഡിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ നാലു മണിക്കൂറിന്റെ പ്ലേബാക്ക് സമയം മോഡല്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ബ്ലൂടൂത്ത് വേര്‍ഷന്‍ 5.0 കണക്ടീവിറ്റി ഇയര്‍ബഡിനുണ്ട്. കൂടാതെ ഐ.പിX 4 റേറ്റിംഗുള്ള സ്വറ്റ്, സ്പ്ലാഷ് റെസിസ്റ്റന്‍സും ട്രൂ-വയര്‍ലെസ് ഇയര്‍ബഡിന്റെ പ്രത്യേകതയാണ്.

ടൈപ്-സി ചാര്‍ജിംഗ് പോര്‍ട്ടാണ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എല്‍.ഇ.ഡി ഇന്റിക്കേറ്റര്‍ ലൈറ്റും 70 മണിക്കൂറിന്റെ സ്റ്റാന്റ്‌ബൈ സമയവും ട്രൂ ഇയര്‍ബഡിലുണ്ടാകുമെന്ന് നോക്കിയ ഉറപ്പുനല്‍കുന്നു. സ്മാര്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നുതരത്തില്‍ ചെവിയില്‍ ഘടിപ്പിക്കാവുന്ന ഇയര്‍ ബഡുകളും ഇതിനോടൊപ്പം ലഭിക്കും.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍