UPDATES

Gadget of the month

സെപ്റ്റംബര്‍ 26ന് വണ്‍പ്ലസ് 7ടി, 7ടി പ്രോ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും

3800 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക എന്നാണ് വിവരം. 30 വാട്ടിന്റെ അതിവേഗ ചാര്‍ജറും ഫോണിനൊപ്പം ലഭിച്ചേക്കും.

സെപ്റ്റംബര്‍ 26ന് വണ്‍പ്ലസ് 7ടി, 7ടി പ്രോ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുംന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണുകള്‍ അവതരിപ്പിക്കുക. അതേസമയം ഒക്ടോബര്‍ 10 ന് ലണ്ടനില്‍ നടക്കുന്ന പരിപാടിയിലാണ് ഫോണ്‍ ആഗോള തലത്തില്‍ അവതരിപ്പിക്കുക. അവതരണ പരിപാടി വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകളിലും ലൈവ് ആയി സംപ്രേഷണം ചെയ്യും.

90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ആയിരിക്കും വണ്‍പ്ലസ് 7ടിയ്ക്ക്. വണ്‍പ്ലസ് 7ടി സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം വണ്‍പ്ലസിന്റെ സ്മാര്‍ട് ടിവിയും അവതരിപ്പിക്കുമെന്ന് ടീസര്‍ ട്രെയ്ലറുകള്‍ വ്യക്തമാക്കുന്നു.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറിന്റെ പിന്തുണയില്‍ എട്ട് ജിബി റാം ശേഷിയില്‍ 256 ജിബി വരെ സ്റ്റോറേജ് സൗകര്യം ഇതിന്‌ലഭ്യമാവും.48 എംപി പ്രധാന സെന്‍സര്‍, 12 എംപി ടെലിഫോട്ടോ സെന്‍സര്‍, 16 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്.

3800 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക എന്നാണ് വിവരം. 30 വാട്ടിന്റെ അതിവേഗ ചാര്‍ജറും ഫോണിനൊപ്പം ലഭിച്ചേക്കും. ഇതിന്റെ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍, 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഫോണിന്. എച്ച്ഡിആര്‍ 10 പ്ലസ് പിന്തുണയുള്ള ഡിസ്പ്ലേയ്ക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍