UPDATES

Gadget of the month

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ വണ്‍പ്ലസ് ടിവി എത്തുന്നു

2019 ല്‍ തന്നെ ഈ ടിവി എത്തിയേക്കും എന്നാണ് സൂചന. 2019 ല്‍ വണ്‍പ്ലസ് ഫോണിന്റെ അടുത്ത പതിപ്പിന് ഒപ്പമായിരിക്കുമോ ടിവി എത്തുക എന്നതാണ് ഇനി അറിയേണ്ടത്.

വണ്‍പ്ലസിന്റെ ടെലിവിഷനുകളും ഇന്ത്യയിലേക്ക് എത്തുന്നു. വണ്‍പ്ലസ് ഫോണുകളുടെ അതേ മാതൃകയില്‍ താങ്ങാവുന്ന വിലയില്‍ പ്രീമിയം ടിവികളായിരിക്കും വണ്‍പ്ലസ് ഇന്ത്യയില്‍ എത്തിക്കുക എന്നാണ് സൂചന.ഇന്ത്യയില്‍ വണ്‍പ്ലസ് ടിവി എപ്പോഴാണ് എത്തുന്നു എന്ന് വ്യക്തമല്ല. അതേസമയം പ്രമുഖ ഇന്ത്യന്‍ ടിപ്സ്റ്റര്‍ ഇഷാന്‍ അഗര്‍വാളിന്റെ ട്വീറ്റ് അധികം വൈകാതെ വണ്‍പ്ലസ് ടിവി ഇന്ത്യയില്‍ എത്തുമെന്നു വ്യക്തമാക്കുന്നു.

2019 ല്‍ തന്നെ ഈ ടിവി എത്തിയേക്കും എന്നാണ് സൂചന. 2019 ല്‍ വണ്‍പ്ലസ് ഫോണിന്റെ അടുത്ത പതിപ്പിന് ഒപ്പമായിരിക്കുമോ ടിവി എത്തുക എന്നതാണ് ഇനി അറിയേണ്ടത്. ഒഎല്‍ഇഡി ഡിസ്‌പ്ലേയോടെ ആയിരിക്കും വണ്‍പ്ലസ് ടിവി എന്നാണ് ലഭിക്കുന്ന സൂചന.

ഇന്ത്യന്‍ വിപണിയില്‍ താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ കമ്പനിയാണ് വണ്‍പ്ലസിന്റെ ടെലിവിഷന്‍ വിപണിയിലെ പ്രധാന എതിരാളികള്‍ പ്രീമിയം കക്ഷികളായ സാംസങ്ങും സോണിയും, എല്‍ജിയും ഒക്കെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍