UPDATES

Gadget of the month

മികച്ച സവിശേഷതകളുമായി വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി

ഏറ്റവും പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, 12 ജിബി റാം എന്നിവ കൂടാതെ റാം ബൂസ്റ്റ്, യുഎഫ്എസ് 3.0 സ്‌റ്റോറേജ് എന്നിവയും വണ്‍ പ്ലസ് 7 പ്രോ വേറിട്ടതാക്കുന്നു.

വണ്‍ പ്ലസ് ഏറ്റവും പുതിയ പ്രീമിയം ഫ്‌ളാഗ് ഷിപ്പായ വണ്‍ പ്ലസ് 7 സീരീസ് പുറത്തിറക്കി. സ്മാര്‍ട് ഫോണ്‍ അനുഭവത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന വേഗതയുള്ളതും ലളിതവുമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസ് 7 പ്രോ, വണ്‍ പ്ലസ് 7 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്കു പേരിട്ടിരിക്കുന്നത്.നിരവധി സോഫ്റ്റ് വെയര്‍ ഫീച്ചറുകള്‍ക്കൊപ്പം വൈവിധ്യങ്ങളായ ഹാര്‍ഡ് വെയര്‍ ഫീച്ചറുകളും വണ്‍ പ്ലസ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ ഇറങ്ങുന്ന വണ്‍ പ്ലസ് 7 പ്രോയുടെ പ്രധാന സവിശേഷത പോപ് അപ് ക്യാമറയാണ്. താഴെ വീഴുന്ന കാര്യം തിരിച്ചറിഞ്ഞ് സെല്‍ഫി ക്യാമറയെ അകത്തേക്ക് ഒളിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയോടു കൂടിയതാണ് ഇതിലെ പോപ് അപ് ക്യാമറ.വണ്‍ പ്ലസ് 7 പ്രോ ഫോണുകളിലെ സെന്‍ മോഡ് സംവിധാനം ആക്ടിവേറ്റ് ചെയ്താല്‍ 20മിനിറ്റ് നേരത്തേക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. ഫോണ്‍ ഉപയോഗത്തില്‍ ആസക്തിയുള്ളവര്‍ക്ക് ഇത് വളരെ പ്രയോജനപ്രദമാണ്.

സൂക്ഷ്മമായ ഡിസൈനും ട്രിപ്പിള്‍ ക്യാമറയുമാണ് 7 പ്രോയുടെ പ്രധാന സവിശേഷതകള്‍. മികച്ച ശബ്ദം ലഭ്യമാക്കുന്നതിന് വണ്‍ പ്ലസ് 7 പ്രോയില്‍ സ്റ്റീരിയോ ഡ്യുവല്‍ സ്പീക്കറും എന്‍ലാര്‍ജ്ഡ് പവര്‍ ആംപ്ലിഫയറും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗെയിമിങിനും മറ്റും ഏറെ പ്രാധാന്യം നല്‍കുവാനാണ് ഈ ഫീച്ചര്‍ സമന്വയിപ്പിച്ചിരിക്കുന്നത്. 7 പ്രോയില്‍ കൂളിങ് സിസ്റ്റവും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഡോള്‍ബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകളും പുതിയ അമോള്‍ഡ് സ്‌ക്രീനും മികച്ച ദൃശ്യശ്രാവ്യാനുഭവം നല്‍കുന്നു. 6.67 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ്, 256 ജിബി വരെ സ്റ്റോറേജ്, 48 എംപി + 8 എംപി + 16 എംപി പിന്‍ ക്യാമറ സിസ്റ്റം, 16 എംപി സെല്‍ഫി ക്യാമറ എന്നിവയും സ്‌ക്രീനില്‍ തന്നെയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനറും 4,000 എംഎഎച്ച് ബാറ്ററിയും 30 ണ വാര്‍പ് ചാര്‍ജ് അഡാപ്റ്ററും മറ്റു ഫീച്ചറുകളാണ്. ഒരു മണിക്കൂറില്‍ ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജാവുകയും എട്ടു മിനിറ്റില്‍ 20 ശതമാനം ചാര്‍ജ് കയറുകയും ചെയ്യും. പെട്ടെന്ന് ചാര്‍ജാകുമെങ്കിലും ഫോണ്‍ ചൂടാകുകയില്ല.

ഏറ്റവും പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, 12 ജിബി റാം എന്നിവ കൂടാതെ റാം ബൂസ്റ്റ്, യുഎഫ്എസ് 3.0 സ്‌റ്റോറേജ് എന്നിവയും വണ്‍ പ്ലസ് 7 പ്രോ വേറിട്ടതാക്കുന്നു. ഫോണിന്റെ മൊത്തം പെര്‍ഫോമന്‍സിനെ ബാധിക്കാതെ ഒരേസമയം എത്ര ആപ്ലിക്കേഷനുകള്‍ വേണമെങ്കിലും തുറന്നുവെക്കാനും മികച്ച വേഗത നിലനിര്‍ത്തിക്കൊണ്ടു ഗെയിമിങ് നടത്താനും റാം ബൂസ്റ്റ് സഹായിക്കുന്നു. പ്രീമിയം അനുഭവം നല്‍കാന്‍ കഴിയുന്ന ഓക്‌സിജന്‍ ഒഎസ് 9.5 ആണ് വണ്‍ പ്ലസ് 7 പ്രോ യുടെ ഓപ്പറേറ്റിങ് സിസ്റ്റം. സ്‌ക്രീന്‍ അണ്‍ലോക്ക് ടെക്‌നോളജി, അള്‍ട്രാ ഷോട്ട് എഞ്ചിന്‍ എന്നിവയും പുതിയ ഫീച്ചറുകളാണ്. 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 6 ജിബി അഡീഷണല്‍ സ്‌റ്റോറേജും അടങ്ങുന്ന വണ്‍ പ്ലസ് 7 പ്രോ ആകര്‍ഷകമായ ഒട്ടേറെ നിറങ്ങളിലാണ് വിപണിയിലെത്തുന്നത്.
വണ്‍ പ്ലസ് 7 ന് 6.4 ഇഞ്ച് വലുപ്പമുള്ള ഒപ്ടിക് അമോലെഡ് സ്‌ക്രീനാണുള്ളത്. സ്‌നാപ് ഡ്രാഗണ്‍ 855 ഉം 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഉണ്ട്. 48 എംപി, 5 എംപി എന്നീ രണ്ട് ക്യാമറകളടങ്ങുന്ന ഇരട്ട ക്യാമറ സിസ്റ്റമാണിതിന്. 16 എംപി സെല്‍ഫി ക്യാമറയും ഉണ്ട്.

വണ്‍പ്ലസ് 7 പ്രോയ്ക്ക് 6ജിബി/128ജിബി 48,999 രൂപയും 6ജിബി/256ജിബി 52,999 രൂപയും 12ജിബി/256ജിബി 57,999 രൂപയുമാണ് വില. വണ്‍പ്ലസ് 7 ന് 6ജിബി/128ജിബി 32,999 രൂപയും 8ജിബി/256ജിബി 37,999 രൂപയുമാണ് വില.വണ്‍ പ്ലസ് 7 പ്രോ Amazon.in, oneplus.in, വണ്‍ പ്ലസ് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍, മൈ ജിയോ സ്‌റ്റോറുകള്‍, ക്രോമ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്കും ജിയോയില്‍ നിന്ന് 9300 രൂപയുടെ ഓഫറുകളും സെര്‍വിഫൈ വഴി എക്‌സ്‌ചേഞ്ച്‌ചെയ്യുമ്പോള്‍ 70 ശതമാനം ബൈബാക്ക് വാല്യുവും 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ യും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കുന്നതിന് ഞങ്ങള്‍ നിരന്തരം വെല്ലുവിളികള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നുവെന്നും വണ്‍ പ്ലസ് 7 സീരീസ് ഉപഭോക്താക്കള്‍ ഉപയോഗിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായി കാത്തിരിക്കുന്നുവെന്നും വണ്‍ പ്ലസ് സിഇഒ പെറ്റെ ലോ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍