UPDATES

Gadget of the month

ഫോള്‍ഡബിള്‍ ഫോണുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഗൂഗിള്‍

ഓര്‍ഗാനിക് എല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോള്‍ഡബിള്‍ ഫോണുകളുകള്‍ പുറത്തിറക്കാനെരുങ്ങി ഗൂഗിളും.പേറ്റന്റ്ലി മൊബൈല്‍ പുറത്തുവിട്ട ഗൂഗിളിന്റെ പേറ്റന്റ് രേഖകളാണ് കമ്പനിയുടെ ഫോള്‍ഡബിള്‍ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയത്.

ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല .അതുകൊണ്ടു തന്നെ ഈ ഫോണ്‍ ഗൂഗിള്‍ നിര്‍മിക്കുമെന്ന് ഉറപ്പുപറയാനാവില്ല. ഒരു മടക്ക് മാത്രമാണ് ഫോണിനുള്ളത്. പകുതി മടക്കിയതും, പൂര്‍ണമായും മടക്കിയതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓര്‍ഗാനിക് എല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും ഈ ഫോണിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍്ടഫോണുകള്‍ക്ക് കൂടി അനുയോജ്യമായ വിധത്തിലാണ് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂ ഗൂഗിള്‍ തയ്യാറാക്കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്.സാംസങ് ആദ്യംഫോള്‍ഡബിള്‍ ഫോണുകളുകള്‍ കടന്നുവന്നതിന് തൊട്ടുപിന്നാലെ വാവേയും ഓപ്പോ, ഷാവോമി, മോട്ടോറോള കമ്പനികള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണെന്ന വാര്‍ത്തകളും നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍