UPDATES

അറിയിപ്പുകള്‍

പോളിടെക്‌നിക് അഡ്മിഷനു വേണ്ടിയിട്ടുള്ള റാങ്ക് ലിസ്റ്റും അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

നിലവില്‍ ഏതെങ്കിലും അലോട്ട്മെന്റ് ലഭിക്കുകയും എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സെക്യൂരിറ്റി ഡെപോസിറ്റായ 500 അടക്കാതിരിക്കുകയും / അഡ്മിഷന്‍ എടുക്കാതിരിക്കുകയും ചെയ്യുന്ന അപേക്ഷകരുടെ നിലവില്‍ ലഭിച്ച ഓപ്ഷന്‍ റദ്ദ് ആകുന്നതാണ്.

പോളിടെക്‌നിക് അഡ്മിഷനു വേണ്ടിയുള്ള റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട അലോട്ട്‌മെന്റ് 29 ന് പ്രസിദ്ധീകരിക്കും.

ആദ്യഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് 27നകം ഫീസടച്ച് ചേരേണ്ടതാണ്.ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന അപേക്ഷകര്‍ അവര്‍ക്ക് അലോട്ട്മെന്റ് കിട്ടിയ കോളേജില്‍ ഫീസ് അടച്ചു ചേരേണ്ടതാണ് . അപ്രകാരം ചെയ്യാത്തവരുടെ അലോട്ട്മെന്റ് റദ്ദ് ആകും. നിലവില്‍ ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരായ അപേക്ഷകര്‍ക്ക് അത് ഒന്നാമത്തെ ഓപ്ഷന്‍ അല്ലെങ്കിലും അവരുടെ ഹയര്‍ ഓപ്ഷന്‍ കാന്‍സല്‍ ചെയ്ത് അഡ്മിഷന്‍ എടുക്കാം. അവസാനത്തെ അലോട്ട്മെന്റ് ലിസ്റ്റില്‍ അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ നിര്‍ബന്ധമായും അലോട്ടുമെന്റ് ലഭിച്ച കോളേജില്‍ ചേരേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ അലോട്ട്മെന്റ് റദ്ദ് ആകുന്നതായിരുക്കും. നിലവില്‍ അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകളില്‍ മാറ്റം വരുത്താനോ ആവശ്യമില്ലാത്തത് നീക്കം ചെയ്യാനോ സാധിക്കും.

നിലവില്‍ ഏതെങ്കിലും അലോട്ട്മെന്റ് ലഭിക്കുകയും എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സെക്യൂരിറ്റി ഡെപോസിറ്റായ 500 അടക്കാതിരിക്കുകയും / അഡ്മിഷന്‍ എടുക്കാതിരിക്കുകയും ചെയ്യുന്ന അപേക്ഷകരുടെ നിലവില്‍ ലഭിച്ച ഓപ്ഷന്‍ റദ്ദ് ആകുന്നതാണ്. എന്നാല്‍അവരെനിലവില്‍ലഭിച്ചഓപ്ഷന്റെഉയര്‍ന്നഓപ്ഷനുകളിലേക്കുപരിഗണിക്കും. അപേക്ഷകര്‍ക്ക് http://polyadmission.orgഎന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍