UPDATES

Gadget of the month

ക്വാഡ് ക്യാമറ സ്മാര്‍ട്‌ഫോണുകളുമായി റിയല്‍മി 5, റിയല്‍മി 5 പ്രോ വിപണിയില്‍

48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586, എട്ട് എംപി അള്‍ട്രാ വൈഡ്-ആംഗിള്‍ ക്യാമറ, രണ്ട് എംപി മാക്രോ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന നാല് ക്യാമറ സെന്‍സറുകളാണ് ഫോണിന് പിന്‍ഭാഗത്തുള്ളത്.

ക്വാഡ് ക്യാമറ സൗകര്യവുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ റിയല്‍മിയുടെ റിയല്‍മി 5, റിയല്‍മി 5 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുന്നു.

ആന്‍ഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി 5 ന് 6.53 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. റിയല്‍മി 5 ലും ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്. എന്നാല്‍ 48 മെഗാപിക്‌സല്‍ സെന്‍സറിന് പകരം 12 എംപി സെന്‍സറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. റിയല്‍മി 5 സ്മാര്‍ട്‌ഫോണിലും ഗൊറില്ല ഗ്ലാസ് 3 പ്ലസ് സംരക്ഷണത്തോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറുള്ള ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.

റിയല്‍മി 5 പ്രോയില്‍ 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586, എട്ട് എംപി അള്‍ട്രാ വൈഡ്-ആംഗിള്‍ ക്യാമറ, രണ്ട് എംപി മാക്രോ ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന നാല് ക്യാമറ സെന്‍സറുകളാണ് പിന്‍ഭാഗത്തുള്ളത്. സെല്‍ഫി ക്യാമറ 16എംപിയാണ്.

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്ലസ് സംരക്ഷണത്തോടെ 6.3ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6 ആണുള്ളത്. 4035 എംഎഎച്ചിന്റെ ബാറ്ററിയാണ് റിയല്‍മി 5 പ്രോയിലുള്ളത്.

റിയല്‍മി 5 ന്റെ മൂന്ന് ജിബി റാം /32 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപയും നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപയുമാണ് വില. നാല് ജിബി റാം /128 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയുമാണ് വില.റിയല്‍മി 5 പ്രോ സ്മാര്‍ട്ഫോണിന്റെ നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില. ആറ് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയും, എട്ട് ജിബി റാം/ 128 ജിബി പതിപ്പിന് 16,999 രൂപയുമാണ് വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍