UPDATES

Gadget of the month

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ‘സ്‌പൈഡര്‍മാന്‍ എഡിഷന്‍ റിയല്‍മി എക്‌സ് ‘ഇന്ത്യയില്‍ എത്തുന്നു

റിയല്‍മി എക്‌സ്-സ്‌പൈഡര്‍മാന്‍ എഡിഷന്‍ ജൂണ്‍ 29 ന് ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഫോണിന്റെ വില, വില്‍പന തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിട്ടില്ല.

റിയല്‍മി യുടെ റിയല്‍മി എക്സ്-സ്പൈഡര്‍മാന്‍ എഡിഷന്‍ ഇന്ത്യയിലെത്തുന്നു. പ്രത്യേക പെട്ടിയില്‍ എത്തുന്ന ഫോണിനൊപ്പം ലിമിറ്റഡ് എഡിഷന്‍ ബ്ലാക്ക് കെയ്‌സും നല്‍കുന്നു. റിയല്‍മിയില്‍ നിന്നുള്ള ഈ പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുടെ സ്പൈഡര്‍മാന്‍ എഡിഷന്‍ ജൂലായ് 15നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക.

റിയല്‍മി എക്‌സ്-സ്‌പൈഡര്‍മാന്‍ എഡിഷന്‍ ജൂണ്‍ 29 ന് ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഫോണിന്റെ വില, വില്‍പന തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിട്ടില്ല. പേള്‍ വൈറ്റ് നിറത്തിലുള്ള ബാക്ക് പാനലാണ് റിയല്‍മി എക്‌സ് സ്‌പൈഡറിനുള്ളത്. പോപ്പ് അപ്പ് ക്യാമറയുമായെത്തുന്ന റിയല്‍മിയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് റിയല്‍മി എക്‌സ്.

സ്‌പൈഡര്‍മാന്റെ മുഖം പതിച്ച ചുവന്ന ഫോണ്‍ കെയ്‌സും റിയല്‍മി എക്‌സിനൊപ്പം ലഭിക്കും. 48 മെഗാപിക്സലിന്റെ ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറയാണിതിന്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. സ്‌നാപ് ഡ്രാഗണ്‍ 710 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ വൂക്ക് ചാര്‍ജര്‍ സൗകര്യവുമുണ്ട്. 4GB+64GB, 6GB+64GB, 8GB+128GB പതിപ്പുകളാണ് റിയല്‍മി എക്സിന്റെ യഥാര്‍ത്ഥ പതിപ്പിനുള്ളത്.

യുഎസ്ബി സി പോര്‍ട്ടും, ഇന്‍ ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വരും വിധമാണ് റിയല്‍മി എക്സിന്റെ വിലനിരക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍