UPDATES

Gadget of the month

മികച്ച ഫീച്ചറുകളുമായി റിയല്‍മി 64 മെഗാപിക്സല്‍ ക്യാമറ ഫോണുകള്‍ വിപണിയില്‍

റിയല്‍മി എക്സ് ടി ഫോണ്‍ പേള്‍ വൈറ്റ്, പേള്‍ ബ്ലൂ എന്നീ രണ്ടു നിറങ്ങളില്‍ ഇപ്പോള്‍ ലഭ്യമാവുന്ന ഫോണ്‍ മൂന്ന് സ്‌പെസിഫിക്കേഷനില്‍ ലഭിക്കും.

ആദ്യ 64 മെഗാപിക്സല്‍ ഫോണുമായി റിയല്‍മി. ഹൈ റസല്യൂഷന്‍ ക്വാഡ് ക്യാമറ സ്മാര്‍ട് ഫോണ്‍ ആണ് റിയല്‍മി എക്സ് ടി.ക്വാഡ് ക്യാമറയിലെ ഫോര്‍ ഇന്‍ വണ്‍ പിക്സല്‍ ബിന്നിങ്, കൂടുതല്‍ അളവിലും വേഗത്തിലും പ്രകാശം കടത്തിവിടുന്ന എഫ്/1.8 വലിപ്പമുള്ള അപ്പെര്‍ച്ചര്‍, കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്ലാരിറ്റി നല്‍കുന്ന 6പി ലെന്‍സ് എന്നിവ എക്സ് ടി ഫോണിന്റെ പ്രത്യേകതകളാണ്.2.3 ജിഗാഹെട്സ് സിപിയു സഹിതം 10 എന്‍ എം ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 712 എഐഇ പ്രൊസസര്‍ റിയല്‍മി എക്സ് ടിക്ക് കൂടുതല്‍ വേഗവും കരുത്തും പകരുന്നു. തേര്‍ഡ് ജെന്‍ എഐ എന്‍ജിന്‍ ഹാന്‍ഡ്‌സെറ്റിന്റെ വേഗവും കൃത്യതയും വര്‍ധിപ്പിക്കുന്നു.

3ഡി കര്‍വ് ഗ്ലാസോടു കൂടിയ പിന്‍ ഡിസൈന്‍ ഗോറില്ല ഗ്ലാസ് സാങ്കേതികതയാല്‍ വികസിപ്പിച്ചതിനാല്‍ തന്നെ ഭ്രമിപ്പിക്കുന്ന ഭംഗിയാണ് ഫോണിന് സമ്മാനിക്കുന്നത്. ഫുള്‍ സ്‌ക്രീനും സൂപ്പര്‍ അമോലെഡ് ഡ്യൂ ഡ്രോപ് സാങ്കേതികതയും അതിവിശിഷ്ടമായ ഡിസ്പ്ലേ, 92.1 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ എന്നിവ സമ്മാനിക്കും. ഫിംഗര്‍ പ്രിന്റ് സാങ്കേതികതയായ ഗൂഡിക്സ് ജി3.0 ആണ് റിയല്‍മി എക്സ് ടിയെ അത്യാകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം.ആന്‍ഡ്രോയ്സ് 9.0 കളേഴ്സ് 6.0 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍മി എക്സ് ടിക്ക് 4000 എംഎഎച്ച് ബാറ്ററിയാണ്. ഫ്ളാഷ് ചാര്‍ജര്‍ വഴി അതിവേഗം ബാറ്ററി റീചാര്‍ജ് ചെയ്യാം. റിയല്‍മി എക്സ് ടി ഫോണ്‍ പേള്‍ വൈറ്റ്, പേള്‍ ബ്ലൂ എന്നീ രണ്ടു നിറങ്ങളില്‍ ഇപ്പോള്‍ ലഭ്യമാവുന്ന ഫോണ്‍ മൂന്ന് സ്‌പെസിഫിക്കേഷനില്‍ ലഭിക്കും.

ക്വാല്‍കോം, അഡ്രിനോ, 616 ജിപിയു എന്നിവ ഗെയിം, എന്റര്‍ടെയിന്‍മെന്റ് എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് അസാമാന്യ പ്രകടനം ഉറപ്പുവരുത്തും.15,999 രൂപ വിലയുള്ള 4+ 64 ജിബി, 16999 രൂപയുള്ള 6+ 64 ജിബി, 18999 രൂപ വിലയുള്ള 8+128 ജിബി ഫോണ്‍. എന്നിവയാണ് മൂന്ന് സ്‌പെസിഫിക്കേഷനുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍