UPDATES

Smartphone/gadjets

വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ചുമായി മാര്‍ച്ച് 18ന് റെഡ്മി 7പുറത്തിറങ്ങും

3,900 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഫോണിലുണ്ട്. ബ്ലാക്ക്, ബ്ലൂ, ഗ്രീന്‍, ഗ്രേ, പിങ്ക്. പര്‍പ്പിള്‍, റെഡ്, വൈറ്റ് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്കു ശേഷം ഷവോമിയുടെ പുത്തന്‍ മോഡലായ റെഡ്മി 7 വിപണിയിലെത്തുന്നു. മാര്‍ച്ച് 18ന് പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിയിലാണ് അവതരിപ്പിക്കുക. അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം.

റെഡ്മി ജനറല്‍ മാനേജര്‍ ലൂ വെബിംഗാണ് ഇക്കാര്യം അറിയിച്ചത്. റെഡ്മി 7ന്റെ ഡിസൈന്‍ കമ്പനി ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു. റെഡ്മി 7 നോടൊപ്പം നോട്ട് 7 പ്രോയും വിപണിയിലെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണമില്ല.

വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ചാണ് റെഡ്മി നോട്ട് 7ന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഗ്രേഡിയന്റ് ഫിനിഷ് ബാക്ക് പാനലും സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്. ഇരട്ട ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ റെഡ്മി 6ന്റെ പിന്മുറക്കാരനായാണ് നോട്ട് 7ന്റെ വരവ്.

റെഡ്മി 7 സവിശേഷതകളും വിലയും

6.26 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 632 ഒക്ടാകോര്‍ േ്രപാസസ്സര്‍ ഫോണിനു കരുത്തു പകരും. 2ജി.ബി/2ജി.ബി/4ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 16,32,64 ജി.ബിയാണ് യഥാക്രമം ഇന്റേണല്‍ മെമ്മറി കരുത്ത്.

3,900 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഫോണിലുണ്ട്. ബ്ലാക്ക്, ബ്ലൂ, ഗ്രീന്‍, ഗ്രേ, പിങ്ക്. പര്‍പ്പിള്‍, റെഡ്, വൈറ്റ് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. 180 ഗ്രാമാണ് ഫോണിന്റെ ഭാരം. ഏകദേശം 9,300 രൂപയാണ് അടിസ്ഥാന മോഡലിന്റെ വില പ്രതീക്ഷിക്കുന്നത്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍