3000 എംഎഎച്ച് ആണ് ബാറ്ററി. എച്ച്എംഡി ഗ്ലോബല്‍, സാംസങ് കമ്പനികളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഷവോമിയുടെ റെഡ്മി ഗോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ സ്റ്റോറേജ് വേരിയന്റാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഗോയിലാണ് ഫോണിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ മാര്‍ച്ചില്‍ 8 ജിബി, 1ജിബി റാം സ്റ്റോറേജുളള ഫോണുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. സ്റ്റോറേജിലെ മാറ്റം ഒഴിച്ചാല്‍ ബാക്കിയെല്ലാം റെഡ്മി ഗോ ഫോണുകളില്‍ ഒരുപോലെയാണ്.
ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ മറ്റൊരു പതിപ്പാണിത്. വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് ഗോ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇണങ്ങുന്ന വിധം ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം റെഡ്മി ഗോയിലുണ്ട്.റെഡ്മി ഗോയുടെ പുറകില്‍ എല്‍ഇഡി ഫ്‌ലാഷ് ഉള്‍പ്പെടെ 8 എംപിയുടെ ക്യാമറയുണ്ട്. മുന്നില്‍ 5 എംപി ക്യാമറയാണ്.
3000 എംഎഎച്ച് ആണ് ബാറ്ററി. എച്ച്എംഡി ഗ്ലോബല്‍, സാംസങ് കമ്പനികളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ രണ്ടു കമ്പനികളും ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
16ജിബിഇന്റേണല്‍സ്റ്റോറേജ്ഫോണിന്4,799രൂപയാണ്വില.ഗൂഗിളിന്റെആന്‍ഡ്രോയിഡ്ഗോപ്ലാറ്റ്‌ഫോമിനെഅടിസ്ഥാനമാക്കിയുള്ളതാണ് റെഡ്മി ഗോ. വില കുറഞ്ഞ സ്മാര്‍ട്‌ഫോണുകളിലും ആന്‍ഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഗോ അവതരിപ്പിച്ചത്.