UPDATES

Gadget of the month

ഷവോമിയുടെ കെ 20 പ്രോ, കെ 20 ഇനി ഇന്ത്യന്‍ വിപണിയില്‍

ഹൈ ബില്‍ഡ് ക്വാളിറ്റിയിലും ഫോണിന്റെ ഭാരം 191 ഗ്രാം മാത്രമായി ചുരുക്കാനും ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്ലെഷര്‍ ബ്ലൂ, ഫയര്‍ ഫ്‌ലെം റെഡ്, കാര്‍ബണ്‍ ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് റെഡ്മീ കെ സീരിസിലെ രണ്ട് ഫോണുകള്‍ ഇന്ത്യയില്‍ എത്തി. റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. മിഡ് റേഞ്ചില്‍ മികച്ച ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ എന്ന് ഷവോമി ഈ ഫോണുകളെ വിശേഷിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോണ്‍ എന്നാണ് ‘ആല്‍ഫ ഫ്‌ലാഗ്ഷിപ്പ്’ എന്ന് ഷവോമി ഓമനപേരിട്ട് വിളിക്കുന്ന റെഡ്മീ കെ പ്രോയ്ക്ക് നല്‍കുന്ന വിശേഷണം.

വേഗതയേറിയ ചിപ്പ്, മികച്ച ഗെയിമിംഗ് ഡിസ്‌പ്ലേ,എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 ആണ് കെ20 പ്രോയുടെ ശേഷി നിര്‍ണ്ണയിക്കുന്നത്. വണ്‍പ്ലസ് പോലുള്ള ഫോണുകളില്‍ ഉപയോഗിക്കുന്ന ഈ ക്വാഡ്‌കോര്‍ പ്രോസസ്സര്‍ ഫോണിന്റെ പ്രവര്‍ത്തന വേഗത 40 ശതമാനം വര്‍ദ്ധിപ്പിക്കും. 30 ശതമാനത്തോളം ഊര്‍ജ ക്ഷമതയും നല്‍കുന്നു. അഡ്രിനോ 640 ജിപിയു. ഇത് പുതിയ ഗ്രാഫിക്ക് അനുഭവം സമ്മാനിക്കുന്നതിനൊപ്പം 30 ശതമാനം ഊര്‍ജക്ഷമത കാണിക്കുമെന്നാണ് ഷവോമി പറയുന്നത്.

നൈറ്റ് വിഷന്‍ സംവിധാനവും ഫോണ്‍ ചൂടാകുന്നത് പ്രതിരോധിക്കാന്‍ 8 അടുക്കുള്ള ഗ്രാഫേറ്റ് കൂളിംങ് സംവിധാനവും സിസ്റ്റം കെ 20യിലുണ്ട്. ഫോണിന്റെ ഡിസൈനിലേക്ക് വന്നാല്‍ ഓറ ഡിസൈന്‍ എന്നാണ് ഫോണിന്റെ ഡിസൈനെ ഷവോമി വിശേഷിപ്പിക്കുന്നത്. 3 ഡി കര്‍വ്ഡ് ഗ്ലാസ് ബാക്ക്, ഇന്റസ്ട്രീയന്‍ ഗ്രേഡ് അലുമിനിയത്തിലുള്ള നിര്‍മ്മാണം എന്നിവ പ്രത്യേകതയാണ്.

ഹൈ ബില്‍ഡ് ക്വാളിറ്റിയിലും ഫോണിന്റെ ഭാരം 191 ഗ്രാം മാത്രമായി ചുരുക്കാനും ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്ലെഷര്‍ ബ്ലൂ, ഫയര്‍ ഫ്‌ലെം റെഡ്, കാര്‍ബണ്‍ ബ്ലാക്ക് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഫോണിന്റെ സ്‌ക്രീനിലേക്ക് വന്നാല്‍ ആദ്യമായി ഒഎല്‍ഇഡി ഡിസ്പ്‌ളേ അവതരിപ്പിക്കുന്ന റെഡ്മീ ഫോണ്‍ ആണ് കെ 20. 6.39 ഇഞ്ച് 91.9 അനുപാതം ഫുള്‍ എച്ച്ഡി ഫുള്‍ഡിസ്‌പ്ലേയാണ് കെ 20ക്ക് ഉള്ളത്. തീയറ്റര്‍ ഗ്രേഡ് കാഴ്ച അനുപാതം വീഡിയോ കാഴ്ചയില്‍ ഈ സ്‌ക്രീന്‍ നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍