UPDATES

Gadget of the month

പത്താം തലമുറ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി ലാപ്ടോപ്പ് പുറത്തിറങ്ങി

പുതിയ പ്രൊസസര്‍ ഉള്‍പ്പെടുത്തി 14 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുള്ള റെഡ്മി 14 ആണ് പുതിയ ലാപ്‌ടോപ്പ്

റെഡമി പുതിയ ലാപ്‌ടോപ്പ് പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു.പത്താം തലമുറ ഇന്റല്‍ പ്രൊസസറിന്റെ പിന്തുണയോടെയാണ് റെഡ്മി ലാപ്ടോപ്പ് വിപണിയിലെത്തിക്കുന്നത് .പുതിയ പ്രൊസസര്‍ ഉള്‍പ്പെടുത്തി 14 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുള്ള റെഡ്മി 14 ആണ് പുതിയ ലാപ്‌ടോപ്പ്.

എട്ടാം തലമുറ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മിബുക്ക് 14 ആണ്കമ്പനിയുടെ ആദ്യ ലാപ്ടോപ്പ്. ഫുള്‍ സൈസ് കീബോര്‍ഡ്, എച്ച്ഡിഎംഐ, യുഎസ്ബി 3.0, യുഎസ്ബി 2.0, 3.5 എംഎം ഓഡിയോ ജാക്ക്, സ്മാര്‍ട് അണ്‍ലോക്ക് 2.0 സൗകര്യങ്ങള്‍ പുതിയ ലാപ്ടോപ്പില്‍ ഉണ്ടാകുമെന്നാണ് വിവരം. റെഡ്മിയുടെ ആദ്യ ലാപ്ടോപ്പ് റെഡ്മിബുക്ക് 14 ല്‍ 14 ഇഞ്ച് അള്‍ട്രാ നാരോ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണുള്ളത്.

എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ7 പ്രൊസസറില്‍ എന്‍വിഡിയ ജിഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സും 8 ജിബി റാമും ഉണ്ട്.അതിവേഗ ചാര്‍ജിങ് സൗകര്യവും ഈ ലാപ്ടോപ്പിന്റെ സവിശേഷതയാണ്.എട്ട് ജി.ബി റാമുമുണ്ട്. നോട്ട്ബുക് എയര്‍ 13.3 ഇഞ്ചിന് ഏകദേശം 55,600 രൂപ നല്‍കണം. ലോഹ ഫാനും ചൂട് പുറംതള്ളാന്‍ വലിയ കുഴലുമുണ്ട്. എന്‍വിഡിയ ജി.ഇ ഫോഴ്‌സ് എംഎക്‌സ് 250 ഗ്രാഫിക്‌സ് കാര്‍ഡ്, 256 ജി.ബി സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ്, ഒരു യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എം.എം ഓഡിയോ ജാക്, 1.3 കിലോ ഭാരം, ഡോള്‍ബി സറൗണ്ട് സൗണ്ട് എന്നിവയാണ് എട്ടാം തലമുറ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മിബുക്ക് 14 ന്റെ മറ്റ് സവിശേഷതകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍