UPDATES

സയന്‍സ്/ടെക്നോളജി

48 മെഗാപിക്‌സല്‍ റൊട്ടേറ്റിംഗ് പോപ് അപ്പ് ക്യാമറയുമായി സാംസംഗിന്റെ ചുണക്കുട്ടന്‍

ഇലക്ട്രോണിക് ഭീമന്മാരായ സാംസംഗ് പുത്തന്‍ രണ്ടു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ വിപണിയിലെത്തിച്ചു. ഗ്യാലക്‌സി എ80, എ70 എന്നിവയാണ് പേര്. മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്യാലക്‌സി എ സീരീസില്‍ പുത്തന്‍ മോഡലുകളെ അവതരിപ്പിച്ചത്. റൊട്ടേറ്റിംഗ് പോപ് അപ്പ് ക്യാമറയുമായി സാംസംഗ് വിപണിയിലെത്തുന്നുവെന്ന ഏറെക്കാലത്തെ അടക്കംപറച്ചിലിന് ഇതോടെ വിരാമമായി. പുറത്തിറക്കിയ രണ്ടുമോഡലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

ഗ്യാലക്‌സി എ80

6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് മോഡലിലുള്ളത്. 1080X2400 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് ഫോണിനെ വ്യത്യസ്തനാക്കുന്നു. ബേസല്‍ ലെസ് ഡിസ്‌പ്ലേ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. 48 മെഗാപിക്‌സലിന്റെ റൊട്ടേറ്റിംഗ് പോപ് അപ്പ് ക്യാമറയാണ് മോഡലിന്റെ ഏറ്റവുംവലിയ പ്രത്യേകത.

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിനു കരുത്തുപകരുന്നത്. 8 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 48 മെഗാപിക്‌സലിന്റെയാണ് പ്രധാന ക്യാമറ. 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറോടു കൂടിയതാണ് പിന്‍ക്യാമറ. 123 ഡിഗ്രിയാണ് ഫീല്‍ഡ് ഓഫ് വ്യൂ.

ഗോസ്റ്റ് വൈറ്റ്, ഏഞ്ചല്‍ ഗോള്‍ഡ്, ഫാന്റം ബ്ലാക്ക് നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മേയ് 29 മുതലാണ് ഗ്യാലക്‌സി എ80യുടെ വില്‍പ്പന ആരംഭിക്കുക. 50,500 രൂപയാണ് വില. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,700 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 25 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്.

ഗ്യാലക്‌സി എ70

6.7 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലോയാണ് ഫോണിലുള്ളത്. 1080X2400 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. എ80 ക്കു സമാനമായി ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് എ70 ലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ ചിപ്പ്‌സെറ്റ് ഫോണിനു കരുത്തേകുന്നു. 6/8 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 25 വാട്ട് അതിവേഗ ചാര്‍ജിംഗും ഫോണിലുണ്ട്. 32 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ലെന്‍സും 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും അടങ്ങുന്നതാണ് പിന്നിലെ ക്യാമറ സംവിധാനം. വീഡിയോ കോളിംഗിനും സെല്‍ഫിക്കുമായി 32 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമുണ്ട്.

ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ബ്ലാക്ക്, വൈറ്റ്, കോറല്‍, ബ്ലൂ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. എല്ലാ നിറങ്ങളും 3ഡി ഗ്ലാസ്റ്റിക് ഫിനിഷിംഗോടു കൂടിയതാണ്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍