UPDATES

Gadget of the month

സാംസങ്ങ് എ സീരിസിലെ പുത്തന്‍ ഫോണ്‍ ഗ്യാലക്‌സി എ10 ഇ വരുന്നു

വിപണിയില്‍ ഇറങ്ങി 70 ദിവസത്തിനുള്ളില്‍ സാംസങ്ങ് എ സീരിസിലെ 5 ദശലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു എന്നാണ് സാംസങ്ങ് അവകാശവാദം.

സാംസങ്ങ് എ സീരിസിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ് ഗ്യാലക്‌സി എ 10ഇ അമേരിക്കയിലാണ് പുറത്തിറക്കിയിക്കുന്നത്. സാംസങ്ങ് ് എ സീരിസിലെ എ20, എ50 എന്നിവ ഇതിനകം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

എക്‌സോസ് 7884 എസ്ഒസിയാണ് ഈ ഫോണിലെ പ്രോസസ്സര്‍. 2ജിബി റാമാണ് ഇതിന്റെ ശേഷി. 32ജിബിയാണ് ഇന്റേണല്‍ മെമ്മറി. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സാംസങ്ങ് വണ്‍ യൂസര്‍ ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക.

സാംസങ്ങ് ഗ്യാലക്‌സി എ10 ഇയുടെ സ്‌ക്രീന്‍ വലിപ്പം 5.83 ഇഞ്ചാണ്. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്‌പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നിലെ സിംഗിള്‍ റെയര്‍ ക്യാമറ 8 എംപിയാണ്.വിപണിയില്‍ ഇറങ്ങി 70 ദിവസത്തിനുള്ളില്‍ സാംസങ്ങ് എ സീരിസിലെ 5 ദശലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു എന്നാണ് സാംസങ്ങ് അവകാശവാദം.

ഗ്യാലക്‌സി എ10 ന്റെ ഒരു പുതിയ വേര്‍ഷനായ ഗ്യാലക്‌സി എ 10ഇ യ്ക്ക് ഇന്ത്യന്‍ വില 12,500 രൂപയാണ്. ഇത് അമേരിക്കന്‍ വിലവച്ചുള്ള കണക്കുകൂട്ടലാണ്. യഥാര്‍ത്ഥ ഇന്ത്യന്‍ വില ഇതുവരെ വ്യക്തമായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍