ആദ്യം ഗ്യാലക്സി എ10, പിന്നീട് എ50, എ70, എ80, എ20ഇ എന്നിങ്ങനെയാണ് മോഡലുകള്‍ പുറത്തിറങ്ങിയത്. ഇതില്‍ അവസാനത്തെ മോഡലാണ് എ30.
സാംസംഗ് ഗ്യാല്ക്സിയുടെ എ സീരീസില്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലാണ് എ30. ആദ്യം ഗ്യാലക്സി എ10, പിന്നീട് എ50, എ70, എ80, എ20ഇ എന്നിങ്ങനെയാണ് മോഡലുകള്‍ പുറത്തിറങ്ങിയത്. ഇതില്‍ അവസാനത്തെ മോഡലാണ് എ30.
വൈഡ് ലൈന്‍ എല്‍1 സപ്പോര്‍ട്ടും മികച്ച ബാറ്ററി ബാക്കപ്പും ഹൈ റെസലൂഷന്‍ കളര്‍ഫുള്‍ ഡിസ്പ്ലേയുമായിട്ടാണ് ഗ്യാലക്സി എ30 പുറത്തിറക്കിയിരിക്കുന്നത്. ഇരട്ട പിന്‍ക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. പിന്‍ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഘടിപ്പിച്ചിരിക്കുന്നത്.
മിഡ്റേഞ്ച് എക്സിനോസ് 7904 പ്രോസസ്സറാണ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. 4 ജി.ബിയാണ് റാം കരുത്ത്. 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. ഹൈ എന്‍ഡ് ടാസ്‌ക്കുകള്‍ ചെയ്യുന്നതില്‍ യാതൊരുവിധ ലാഗും അനുഭവപ്പെടുന്നില്ല എന്നതാണ് പ്രോസസ്സറിന്റെ പ്രത്യേകത.
4,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്.16,990 രൂപയാണ് സാംസംഗ് ഗ്യാല്ക്സിയുടെ എ30ഫോണിന്റെ വില.