ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ സാംസങ് ഗ്യാലക്‌സി എ 70 ലഭ്യമാക്കും
സാംസങ് ഗ്യാലക്‌സി എ 70 ഇന്ത്യയില്‍ പുറത്തിറക്കി ഏപ്രില്‍ 20 മുതല്‍ 30 വരെ സാംസങ് ഗ്യാലക്‌സി എ 70 പ്രീ ബുക്കിങ് ചെയ്യാന്‍ അവസരമുണ്ട്. ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ സാംസങ് ഗ്യാലക്‌സി എ 70 ലഭ്യമാക്കും.
6.7 ഇഞ്ച് എഫ്ച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി യു ഡിസ്പ്ലേയും ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 675 പ്രൊസസര്‍ ആണ് സാംസങ് ഗ്യാലക്‌സി എ 70 ന് കരുത്തേകുന്നത്. പുറകില്‍ ട്രിപ്പിള്‍ ക്യാമറയാണ്. മുന്നില്‍ 32 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റെ പ്രത്യേകത. 25 W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോടു കൂടിയ 4,500 എംഎഎച്ച് ആണ് ബാറ്ററി.മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് മുഖേന ഇന്റേണല്‍ സ്റ്റോറേജ് 512 ജിബി വരെ കൂട്ടാം
റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഫ്‌ലിപ്കാര്‍ട്ട്, സാംസങ് ഇ ഷോപ്, സാംസങ് ഓപ്പറ ഹൗസ് എന്നിവ വഴിയും ഫോണ്‍ വാങ്ങാം.3,799 രൂപയാണ് ഗ്യാലക്‌സി എ 70ന്റെ വിപണി വില.