UPDATES

Gadget of the month

അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി ; സാംസങ് ഗാലക്സി ഫോള്‍ഡ് ഉടന്‍ വിപണിയിലെത്തും

ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ ഫോണ്‍ പുറത്തിറക്കുന്ന തീയതി സാംസങ് പ്രഖ്യാപിച്ചേക്കും.

സാംസങിന്റെ ഗാലക്സി ഫോള്‍ഡ് സ്മാര്‍ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തിയേക്കും. ഗാലക്സി ഫോള്‍ഡ് സ്മാര്‍ട്ഫോണിന്റെ ഫ്ളെക്സിബിള്‍ ഡിസ്പ്ലേയ്ക്ക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ മുതല്‍ വില്‍പനയ്ക്കെത്തിക്കാന്‍ പദ്ധതിയിട്ടിരുന്ന ഫോണ്‍ വൈകിയത്.

ദൈനം ദിന ജീവിതത്തില്‍ ഫോള്‍ഡബിള്‍ ഫോണിന്റെ ഉപയോഗം സാംസങ് പരീക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ത്യയിലേക്കും ഫോള്‍ഡബിള്‍ ഫോണ്‍ എത്തിക്കുമെന്ന് സാംസങ് മുമ്പ് തന്നെ സ്ഥിരീകരിച്ചതാണ്.റിവ്യൂവര്‍മാരില്‍ പലരും കയ്യിലുള്ള സ്മാര്‍ട്ഫോണിന്റെ സ്‌ക്രീന്‍ പൊട്ടിപൊളിഞ്ഞതായി വെളിപ്പെടുത്തി.  വിപണിയിലവതരിപ്പിച്ച ഫോള്‍ഡബിള്‍ ഫോണിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനിന് തന്നെ തകരാറുണ്ടെന്ന വാര്‍ത്തകള്‍ സാംസങിന് കനത്ത തിരിച്ചടിയായെങ്കിലും യഥാര്‍ത്ഥത്തില്‍ വിപണിയിലെത്തിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വന്‍ നാണക്കേടില്‍ നിന്നും കമ്പനി രക്ഷപ്പെടുകയായിരുന്നു. ഗാലക്സി ഫോള്‍ഡ് ഫോണുകളുടെ റിവ്യൂ പതിപ്പുകളിലാണ് നേരത്തെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഫോണിന്റെ അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ തന്നെ ഫോണ്‍ പുറത്തിറക്കുന്ന തീയതി സാംസങ് പ്രഖ്യാപിച്ചേക്കും.ഓഗസ്റ്റ് ഏഴിന് നടക്കുന്ന ഗാലക്സി നോട്ട് 10 അവതരണ പരിപാടിയില്‍ ഫോണ്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അല്ലെങ്കില്‍ ഗാലക്സി ഫോള്‍ഡിന് വേണ്ടി പ്രത്യേകം പരിപാടി തന്നെ സംഘടിപ്പിച്ചേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍