UPDATES

Gadget of the month

സാംസങ് ഗാലക്സി നോട്ട് 10, ഗാലക്സി നോട്ട് 10 പ്ലസ് സ്മാര്‍ട്ഫോണുകള്‍ ഓഗസ്റ്റ് 23 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 12 മെഗാപിക്സലിന്റെ പ്രധാന സെന്‍സര്‍ 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് സെന്‍സര്‍, 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണുള്ളത്. ഡിസ്പ്ലേയ്ക്ക് മുകളില്‍ മധ്യഭാഗത്തായി നല്‍കിയ പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്.

രണ്ട് ഗാലക്സി നോട്ട് 10 സ്മാര്‍ട്ഫോണുകളുമായി സാംസങ്.സാംസങ് ഗാലക്സി നോട്ട് 10, ഗാലക്സി നോട്ട് 10 പ്ലസ് സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കിയത്. നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവ കാഴ്ചയില്‍ സാമ്യത തോന്നിക്കും എങ്കിലും ഇവ തമ്മില്‍ വ്യത്യാസങ്ങളുണ്ട്.

6.3 ഇഞ്ച്, 6.8 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമാണ് സാംസങ് ഗാലക്സി നോട്ട് 10 നും സാംസങ് ഗാലക്സി നോട്ട് 10 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമുള്ളത്. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള ഗാലക്സി നോട്ട് സ്മാര്‍ട്ഫോണ്‍ ആണിത്. 2280 x 1080 പിക്സല്‍ റസലൂഷനിലുള്ള ഡിസ്പ്ലേയാണ് ഗാലക്സി നോട്ട് 10 നുള്ളത്. നോട്ട് 10 പ്ലസിന്റെ ഡിസ്പ്ലേ റസലൂഷന്‍ 3040 x 1440 പിക്സലാണ്. എച്ച്ഡിആര്‍ 10 പ്ലസ് പിന്തുണയുള്ള അമോലെഡ് സ്‌ക്രീന്‍ ആണ് രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ഡിസ്പ്ലേ, ബാറ്ററി, റാം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് ഈ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഗാലക്സി നോട്ട് 10 ന്റെ എട്ട്ജിബി റാം-256 ജിബി സ്റ്റോറേജ് ഉള്ള എല്‍ടിഇ പതിപ്പ് മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ വില്‍പനയ്ക്കെത്തൂ. എന്നാല്‍ ദക്ഷിണകൊറിയന്‍ വിപണിയില്‍ ഇതിന്റെ 5ജി പതിപ്പും വില്‍പനയ്ക്കെത്തും.ഗാലക്സി നോട്ട് 10 പ്ലസിന് മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുണ്ടാവും. ഒരു ടിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം. 12 ജിബി ആണ് ഇതിന്റെ റാം ശേഷി. 256 ജിബി, 512 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റുകള്‍ ഈ ഫോണിനുണ്ട്. ദക്ഷിണ കൊറിയന്‍ വിപണിയില്‍ ഇതിന്റെ 5ജി പതിപ്പും ലഭിക്കും.

ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 12 മെഗാപിക്സലിന്റെ പ്രധാന സെന്‍സര്‍ 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് സെന്‍സര്‍, 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണുള്ളത്. ഡിസ്പ്ലേയ്ക്ക് മുകളില്‍ മധ്യഭാഗത്തായി നല്‍കിയ പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്. സെല്‍ഫിയ്ക്ക് വേണ്ടി 12 മെഗാപിക്സല്‍ സെന്‍സറാണിതിനുള്ളത്. 6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി-ഓ അമോലെഡ് ഡിസ്പ്ലെയാണ് ഇതിനുള്ളത്. ഏറ്റവും പുതിയ ഒക്ടാകോര്‍ എക്സിനോസ് 9825 പ്രൊസസറാണ് ഫോണിലുള്ളത്. ഡ്യുവല്‍ സിം സൗകര്യത്തോടുകൂടിയ സാംസങ് ഗാലക്സി നോട്ട് 10 ല്‍ ഉള്ളത് ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ ആണ്. നേരത്തെ സൂചിപ്പിച്ച പോലെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണ് ഇതിനുള്ളത്.

ഡിസ്പ്ലേയ്ക്ക് മുകളില്‍ മധ്യഭാഗത്തായി നല്‍കിയ പഞ്ച് ഹോളിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്. സെല്‍ഫിയ്ക്ക് വേണ്ടി 12 മെഗാപിക്സല്‍ സെന്‍സറാണിതിനുള്ളത്. പുതിയ എസ് പെന്‍ സൗകര്യങ്ങളും ഫോണില്‍ ലഭിക്കും. സാംസങ് ഗാലക്സി നോട്ട് 10 ല്‍ നിന്നും നേരിയ മാറ്റങ്ങള്‍ മാത്രമാണ് നോട്ട് 10 പ്ലസിനുള്ളത്. 8 ജി.ബി + 256 ജി.ബിയുടെ ഒരൊറ്റ കോണ്‍ഫിഗറേഷന് നോട്ട് 10 വില 949 ഡോളറില്‍ (ഏകദേശം 67,000 രൂപ) ആരംഭിക്കുമെന്ന് സാംസങ് അറിയിച്ചു, നോട്ട് 10+ 12 ജി.ബി + 256 ജി.ബി വേരിയന്റിന് 1,099 ഡോളറില്‍ (ഏകദേശം 78,000 രൂപ) ആരംഭിച്ച് 12 ജി.ബി + 256 ജി.ബി വേരിയന്റിന് പോകുന്നു 12 ജി.ബി + 512 ജി.ബി കോണ്‍ഫിഗറേഷന് 1 1,199 രൂപയാണ്. ഗാലക്‌സി നോട്ട് 10, നോട്ട് 10+ എന്നിവയ്ക്കുള്ള പ്രീ-ഓര്‍ഡറുകള്‍ യു.എസില്‍ ആരംഭിച്ചു, ഓഗസ്റ്റ് 23 മുതല്‍ ഇത് ലഭ്യമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍