UPDATES

Gadget of the month

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫോണുമായി സാംസങ്ങ്; വണ്‍ ടി ബി ഇന്റേണല്‍ മെമ്മറിയുള്ള ഗ്യാലക്‌സി നോട്ട് ടെന്‍ പ്ലസ് ഇന്ത്യയിലുമെത്തി / വീഡിയോ

ഗ്യാലക്‌സി നോട്ട് 10 പ്ലസിന് വണ്‍ ടിബി ഇന്റേണല്‍ മെമ്മറിയാണുള്ളത്.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫോണ്‍ സാംസങ് ഇന്ത്യയിലുമെത്തിച്ചു. 69,999 രൂപയിലാണ് തുടങ്ങുന്ന ഗ്യാലക്‌സി നോട്ട് ടെന്നും, 79,999 രൂപയില്‍ ആരംഭിക്കുന്ന ഗ്യാലക്‌സി നോട്ട് ടെന്‍ പ്ലസുമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10 സീരിസ് ഓഗസ്റ്റ് 7ന് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു പുറത്തിറക്കിയത്.

സാംസങ്ങ് നോട്ട് ഫോണുകളില്‍ ലഭിച്ചതിനെക്കാളും കൂടുതല്‍ സമയം ബാറ്ററി ലൈഫ് ഈ ഫോണിന് ലഭിക്കുമെന്നാണ് കമ്പനിയുടെ വാദം. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9-ന് ലഭിച്ചിരുന്ന ബാറ്ററി ലൈഫ് 4000 എംഎഎച്ചായിരുന്നു. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസ്സസര്‍ ആയിരിക്കും ഫോണിലെ പ്രോസസ്സര്‍ യൂണിറ്റ്.

എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത് സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 9825 ആയിരിക്കും. 256 ജിബിയുടെയും 512 ജിബിയുടെയും ഇന്റേണല്‍ മെമ്മറി പതിപ്പുകള്‍ നോട്ട് ടെന്നിനുണ്ടാകും. ഗ്യാലക്‌സി നോട്ട് 10 പ്ലസിന് വണ്‍ ടിബി ഇന്റേണല്‍ മെമ്മറിയാണുള്ളത്.

Read: പുന്നപ്ര വയലാര്‍ മുതല്‍ പാര്‍ട്ടിക്കൊപ്പം, എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണയും ദുരിതാശ്വാസ ക്യാമ്പിലാണ് സഖാവ് ഓമനക്കുട്ടന്റെ ഗ്രാമം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍