13-ഇഞ്ച് വലുപ്പമുള്ള, 1080പിക്‌സല്‍ റെസലൂഷനുള്ള സ്‌ക്രീന്‍ ആയിരിക്കും ഈ പിസിക്ക്. 8ജിബി റാം, 512 ജിബി വരെ സംഭരണശേഷിയുള്ള എസ്എസ്ഡി എന്നിവയാണ് മറ്റു ഹാര്‍ഡ്വെയര്‍ ഫീച്ചറുകള്‍.
സാംസങ് ഗ്യാലക്സി ബുക്ക് എസ് 4ജി ലാപ്ടോപ് പുറത്തിറക്കി. സ്നാപ്ഡ്രാഗണ്‍ ഇറക്കിയ ലോകത്തെ ആദ്യത്തെ 7എന്‍എം ലാപ്ടോപ് പ്രൊസസറായ 8Cx ആണ്. ഇതിനുപയോഗിച്ചിരിക്കുന്നത്. ലാപ്ടോപ്പുകളുടെ പരമ്പരാഗത പ്രകൃതിയില്‍ ആണ് ഗ്യാലക്സി ബുക്ക് എസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
13-ഇഞ്ച് വലുപ്പമുള്ള, 1080പിക്‌സല്‍ റെസലൂഷനുള്ള സ്‌ക്രീന്‍ ആയിരിക്കും ഈ പിസിക്ക്. 8ജിബി റാം, 512 ജിബി വരെ സംഭരണശേഷിയുള്ള എസ്എസ്ഡി എന്നിവയാണ് മറ്റു ഹാര്‍ഡ്വെയര്‍ ഫീച്ചറുകള്‍. സംഭരണശേഷി 1ടിബി വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.ഒരു കിലോയില്‍ താഴെയാണ് ഇതിന്റെ ഭാരം അതുകൊണ്ട് തന്നെ ഇതിന് ആരാധകര്‍ കൂടുതലായിരിക്കും.
ഇന്നത്തെ മൊബൈല്‍ പ്രൊസസറുകള്‍ക്ക് വേണ്ടത്ര കംപ്യൂട്ടിങ് ശക്തിയുണ്ടെന്നതു കൂടാതെ, ശരാശരി ലാപ്ടോപ് ചിപ്പുകളേക്കാള്‍ ബാറ്ററി ശേഷിയുമുണ്ട് എന്നതാണ് പുതിയ സാംസങ് ഗ്യാലക്സി ബുക്ക് എസ് മോഡലിന്റെ നിര്‍മാണത്തിനു പിന്നിലെ മേന്‍മ. മിക്ക ഉപയോക്താക്കള്‍ക്കും ഇത്തരം ഒരു ഉപകരണം ധാരാളം മതിയാകും.ക്വാല്‍കം, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് സാംസങ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള പുതിയ ലാപ്ടോപ് നിര്‍മിച്ചിരിക്കുന്നത്. തങ്ങളുടെ മുന്‍ വര്‍ഷമിറക്കിയ ഗ്യാലക്സി ബുക്ക് 2നേക്കാള്‍ 40 ശതമാനം ശക്തി കൂടിയ പ്രൊസസറും, 80 ശതമാനം മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനവും പുതിയ ലാപ്ടോപ്പിനു ലഭിക്കും എന്ന് സാംസങ് അവകാശപ്പെട്ടു.
ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന’ ബാറ്ററി ചാര്‍ജായിരിക്കും ഇതിന്റെ ഉയര്‍ത്തിക്കാണിക്കുന്ന ഫീച്ചര്‍. 23 മണിക്കൂര്‍ വരെ ഫുള്‍ ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.ലാപ്ടോപ്പുകളുടെ പരമ്പരാഗത പ്രകൃതിയില്‍ ആണ് ഗ്യാലക്സി ബുക്ക് എസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 13-ഇഞ്ച് വലുപ്പമുള്ള, 1080പിക്‌സല്‍ റെസലൂഷനുള്ള സ്‌ക്രീന്‍ ആയിരിക്കും ഈ പിസിക്ക്.ഇന്റലിന്റെ പ്രൊസസറുകളുടെ ബാറ്ററി വലിച്ചു കുടിക്കലിനെതിരായി ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു മുമ്പ് ഇറക്കിയ എആര്‍എം-കേന്ദ്രീകൃത ലാപ്ടോപ്പുകളുടെ പ്രകടനം നിരാശാജനകമായിരുന്നു. 999 ഡോളറാണ് ഇതിന്റെ വില.