UPDATES

Top Tech News

ആപ്പിള്‍ എയര്‍പോഡുകളോട് മത്സരിക്കാന്‍ സ്‌കള്‍ക്യാന്റി ‘ഇന്‍ഡി’

കിടിലന്‍ ഓഡിയോ ഔട്ട്പുട്ടാണ് സ്‌കള്‍ക്യാന്റി ഇന്‍ഡി നിങ്ങള്‍ക്കായി നല്‍കുക

ഇയര്‍ഫോണ്‍ നിര്‍മാണത്തില്‍ പേരുകേട്ട കമ്പനിയാണ് സ്‌കള്‍ക്യാന്റി. കമ്പനിയുടെ വയര്‍ലെസ്/ഇന്‍-ഇയര്‍ ഇയര്‍ഫോണ്‍ മോഡലുകള്‍ക്ക് ഏറെ ആരാധകരാണ് വിപണിയിലുള്ളത്. കുറഞ്ഞ വിലയില്‍ ക്വാളിറ്റിയുള്ള നിരവധി വയര്‍േഡ് ഇയര്‍ഫോണ്‍ മോഡലുകളും സ്‌കള്‍ക്യാന്റിക്കുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ എയര്‍പോഡുകളെ വെല്ലുവിളിച്ച് ‘ഇന്‍ഡി’ എന്ന വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

എയര്‍പോഡുകളെ അപേക്ഷിച്ച് വിലക്കുറവു തന്നെയാണ് ഈ മോഡലിന്റെ പ്രത്യേകത. ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് സമാനമായ ഡിസൈനാണ് ഇന്‍ഡിക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ 7,499 രൂപയാണ് ഇന്‍ഡിയുടെ വില. ആപ്പിള്‍ എയര്‍പോഡുകള്‍ക്കു സമാനമായ ഡിസൈനാണ് ഇയര്‍ബഡുകള്‍ക്ക് സ്‌കള്‍ക്യാന്റി നല്‍കിയിരിക്കുന്നത്. ആപ്പിളിന്റെ വിലക്കൂടിയ എയര്‍പോഡുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ധൈര്യമായി ഇന്‍ഡിയെ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ.

മികവുകള്‍

ലോംങ് ലാസ്റ്റിംഗ് ബാറ്ററി
ഐപിX4 സര്‍ട്ടിഫിക്കേഷന്‍
എയര്‍പോഡ് ഡിസൈന്‍

പോരായ്മ

കൂടുതല്‍ സമയം ചെവിയില്‍ ഘടിപ്പിക്കാനാവില്ല

സവിശേഷതകള്‍

ബ്ലൂടൂത്ത് 5.0 കണക്ഷന്‍
20Hz-20,000KHz ഫ്രീക്വന്‍സി റെസ്‌പോണ്‍സ്
6എം.എം ഡ്രൈവര്‍ ഡയമീറ്റര്‍
10.5 ഗ്രാം ഭാരം
16 ഓം ഇംപഡന്‍സ്

ഇന്‍ ബോക്‌സ്

ഇന്‍ഡി ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകള്‍
സ്മാള്‍, മീഡിയം, ലാര്‍ജ് ഇയര്‍ജെല്‍സ്
ലാര്‍ജ് സ്റ്റെബിലിറ്റി ജെല്‍
ചാര്‍ജിംഗ് കെയിസ്
മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് കേബിള്‍
യൂസര്‍ ഗൈഡ്
രണ്ടുവര്‍ഷത്തെ വാറന്റി ഗൈഡ്

ഡിസൈന്‍

നിലവില്‍ വിപണിയില്‍ ലഭ്യമായ ട്രൂലി വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് സമാനമായ ഡിസൈനാണ് ഇന്‍ഡിക്ക് സ്‌കള്‍ക്യാന്റി നല്‍കിയിരിക്കുന്നത്. ഹാന്റി പോളി കാര്‍ബണേറ്റ് കെയിസും ഒപ്പമുണ്ട്. ഇയര്‍ബഡുകളെ ട്രാക്ക് ചെയ്യാന്‍ ഈ കെയിസ് ഉപയോഗിക്കാവുന്നതാണ്. സ്‌കള്‍ക്യാന്റി ലോഗോ മുകള്‍ഭാഗത്തായി രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നു എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകളാണ് മോഡലിലുള്ളത്. താഴ്ഭാഗത്തായി മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടുണ്ട്.

ടച്ച് കണ്ട്രോളിംഗും ഇന്‍ഡി വയര്‍ലെസ് ഇയര്‍ഫോണിലുണ്ട്. പെയറിംഗിനായും ശബ്ദം നിയന്ത്രിക്കാനും പാട്ടുകള്‍ മാറ്റുന്നതിനായും ടച്ച് കണ്ട്രോള്‍ ഉപയോഗിക്കാം. സിംഗിള്‍ ടാപ്പിംഗില്‍ ഇവ നിയന്ത്രിക്കാനാകും. ഇടതുവശത്തെ ഇയര്‍ബഡില്‍ അമര്‍ത്തിയാല്‍ ശബ്ദം കുറയുകയും വലതുവശത്തെ ഇയര്‍ബഡില്‍ അമര്‍ത്തിയാല്‍ ശബ്ദം കൂട്ടാനുമാകും. വിയര്‍പ്പ്, സ്പ്ലാഷ് എന്നിവ പ്രതിരോധിക്കാനായി ഐ.പിX4 സര്‍ട്ടിഫിക്കേഷനുമുണ്ട്.

പെര്‍ഫോമന്‍സ്

ചാര്‍ജിംഗ് കെയിസിനുള്ളില്‍ നിന്നും പുറത്തെടുത്താല്‍ ഇന്‍ഡി ഓണാകും. അഥവാ ഓണായില്ലെങ്കില്‍ വലതു ഇയര്‍ബഡ് അമര്‍ത്തിപ്പിടിച്ചാല്‍ മതിയാകും. ഇതിനുശേഷം സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയാല്‍ താനെ പെയറാകും. സ്മാര്‍ട്ട്‌ഫോണിലെ ബ്ലൂടൂത്ത് സേര്‍ച്ച് ഓപ്ഷനില്‍ നിന്നും ഇന്‍ഡിയെ തെരഞ്ഞെടുത്തും പെയര്‍ ചെയ്യാം.

കിടിലന്‍ ഓഡിയോ ഔട്ട്പുട്ടാണ് സ്‌കള്‍ക്യാന്റി ഇന്‍ഡി നിങ്ങള്‍ക്കായി നല്‍കുക. ക്വാളിറ്റിയുള്ള ബാലന്‍സ്ഡ് ഓഡിയോ ലഭിക്കുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. 8,000 രൂപയ്ക്ക് താഴെ ലഭ്യമായ ഏറ്റവും മികച്ച വയര്‍ലെസ് മോഡലാണ് ഇന്‍ഡി. യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് ലഭ്യമല്ല എന്നതാണ് പ്രധാന പോരായ്മ. പകരമായി മൈക്രോ യു.എസ്.ബി ചാര്‍ജിംഗ് പോര്‍ട്ടാണുള്ളത്. 4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 16 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പ് ലഭിക്കും.

Read More: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നന്നായി എഴുതി; എല്ലുകൾ പൊടിയുന്ന രോഗത്തെ തോല്‍പ്പിച്ച് ലത്തീഷ അന്‍സാരി

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍