UPDATES

Top Tech News

അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട്‌ഫോണ്‍ തിരയുകയാണോ? ഇതാ മികച്ച 5 മോഡലുകള്‍

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അതിവേഗ ചാര്‍ജിംഗ്  നമ്മുടെ സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും വേണ്ട ഫീച്ചര്‍ തന്നെയാണ്

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അതിവേഗ ചാര്‍ജിംഗ്  നമ്മുടെ സ്മാര്‍ട്ട്‌ഫോണില്‍ തീര്‍ച്ചയായും വേണ്ട ഫീച്ചര്‍ തന്നെയാണ്. വളരെ ചുരുക്കം സമയം കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഇത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ നിരവധിയുണ്ടെങ്കിലും മികച്ച മോഡല്‍ തെരഞ്ഞെടുക്കുകയെന്നത് പ്രയാസം തന്നെ. അഴിമുഖം വായനക്കാരെ ഇതിനായി സഹായിക്കാനാണ് ഇന്നത്തെ എഴുത്ത്. ശ്രേണിയിലെ മികച്ച അഞ്ച് മോഡലുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. തുടര്‍ന്നു വായിക്കൂ…

റിയല്‍മി 3 പ്രോ

4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 13,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മി 3 പ്രാ. 6 ജി.ബി റാം വേരിയന്റിന് 16,999 രൂപയാണ് വില. വോക് 3 അതിവേഗ ചാര്‍ജിംഗ് സംവിധാനമുള്‍പ്പെട്ട മോഡലാണിത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍, 16+5 മെഗാപിക്‌സല്‍ പിന്‍ ക്യാമറ 25 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവ ഈ മോഡലിലുണ്ട്.

സാംസംഗ് ഗ്യാലക്‌സി എം 30

രണ്ടു വേരിയന്റുകളാണ് സാംസംഗ് ഗ്യാലക്‌സി എം 30ക്കുള്ളത്. 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 14,990 രൂപയും 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 17,990 രൂപയുമാണ് വില. 5,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഫോണിലുള്ളത്. കൂടാതെ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നുണ്ട്. 13+5+5 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറയും 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.

ഷവോമി റെഡ്മി നോട്ട് 7 പ്രോ

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തുള്ള മോഡലാണ് ഷവോമി റെഡ്മി നോട്ട് 7 പ്രോ. 14 ദിവസത്തെ ബാറ്ററി സ്റ്റാന്‍ഡ് ബൈ സമയം കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്‌ക്രീന്‍, വാട്ടര്‍ഡ്രോപ് സ്റ്റൈല്‍ നോച്ച്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ഒക്ടാകോര്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. 48 മെഗാപിക്‌സലാണ് പിന്‍ ക്യാമറ കരുത്ത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 4 ജി.ബി റാം വേരിയന്റിന് 13,999 രൂപയും 6 ജി.ബി വേരിയന്റിന് 16,999 രൂപയുമാണ് വില.

സാംസംഗ് ഗ്യാലക്‌സി എം20

ശ്രേണിയിലെ സാംസംഗിന്റെ രണ്ടാമത്തെ മോഡലാണ് സാംസംഗ് ഗ്യാലക്‌സി എം20. 3 ജി.ബി റാം വേരിയന്റിന് 10,990 രൂപയും 4 ജി.ബി വേരിയന്റിന് 12,990 രൂപയുമാണ് വില. 5,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, എക്‌സിനോസ് 7904 ഒക്ടാകോര്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. പിന്നില്‍ 13+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയും മുന്നില്‍ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്.

സാംസംഗ് ഗ്യാലക്‌സി എ20

4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തുള്ള സാംസംഗ് ഗ്യാലക്‌സി എ20ക്ക് 11,490 രൂപയാണ് വിപണി വില. കൂട്ടിന് 15 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 6.4 ഇഞ്ച് എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ എന്നിവ സവിശേഷതകളാണ്. 13+5 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറയും 8 മൊഗിപക്‌സലിന്റെ മുന്‍ ക്യാമറയുമുണ്ട്.

Read More:‘അതേ, അമ്മ നന്നായിരിക്കുന്നു, ഇപ്പോഴും ജയിലിലാണ്’; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫ. ഷോമ സെന്നിന്റെ മകള്‍ കോയല്‍ സെന്നിന്റെ കുറിപ്പുകള്‍

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍