UPDATES

Gadget of the month

ആന്‍ഡ്രോയിഡ് 10 ഓഎസിലുള്ള പികസല്‍ സ്മാര്‍ട് ഫോണുകള്‍ സെപ്റ്റംബറില്‍ എത്തുന്നു

ആന്‍ഡ്രോയിഡ് 10 ഓഎസിലുള്ള പികസല്‍ സ്മാര്‍ട്‌ഫോണുകള്‍ സെപ്റ്റംബര്‍ മൂന്നിന് തന്നെ ഗൂഗിള്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വണ്‍പ്ലസ് 7 പരമ്പര സ്മാര്‍ട്ഫോണുകളില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുമെന്ന സ്ഥിരീകരണവുമായിവണ്‍പ്ലസ്.ആന്‍ഡ്രോയിഡ് 10 ന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ ഗൂഗിള്‍ പുറത്തിറക്കുന്ന ഉടന്‍ തന്നെ വണ്‍പ്ലസ് 7 ഫോണുകളിലും അപ്ഡേറ്റ് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് വാര്‍ത്താവെബ്സൈറ്റായ ഗിസ്മോ ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്‍ഡ്രോയിഡ് 10 ഓഎസിലുള്ള പികസല്‍ സ്മാര്‍ട്‌ഫോണുകള്‍ സെപ്റ്റംബര്‍ മൂന്നിന് തന്നെ ഗൂഗിള്‍ പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിക്സല്‍ 3 പരമ്പരയിലും പിക്സല്‍ 2, പിക്സല്‍ 2 എക്സ് എല്‍ സ്മാര്‍ട്ഫോണുകളിലും ആന്‍ഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കും. ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് പേരിടല്‍ രീതികള്‍ മാറ്റുകയാണ്. ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മൂന്നാം വേര്‍ഷന് ‘കപ്കേക്ക്’ എന്ന പേരു നല്‍കിയാണ് ഈ രീതിക്കു തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആന്‍ഡ്രോയിഡ് പതിപ്പിന്റെ പേര് പൈ (ആന്‍ഡ്രോയിഡ് 9) എന്നായിരുന്നു.

എന്നാല്‍, ഇനി ഇത്തരം മധുരപരഹാര നാമങ്ങള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനുകള്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. എന്നു പറഞ്ഞാല്‍ ‘ആന്‍ഡ്രോയിഡ് 10’ പതിപ്പു മുതല്‍ കൂടുതല്‍ ‘ഡെക്കറേഷന്‍സ്’ ഒന്നുമില്ലാതെ കൊണ്ടുപോകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍