UPDATES

സയന്‍സ്/ടെക്നോളജി

ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫേണ്‍ ശ്രേണിയില്‍ തരംഗമായി ടെക്ക്‌നോ ക്യാമന്‍ ഐ4

13 മെഗാപിക്‌സലിന്റെ മെയിന്‍ ലെന്‍സും 8 മെഗാപിക്‌സലിന്റെ അള്‍ട്രാ-വൈഡ് ലെന്‍സും 2 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും അടങ്ങുന്നതാണ് പിന്നിലെ ട്രിപ്പിള്‍ ക്യാമറ സംവിധാനം.

അഴിമുഖത്തിന്റെ ടെക്ക് വായനക്കാരായ എത്രപേര്‍ക്ക് ‘ടെക്ക്‌നോ ക്യാമന്‍’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡിനെപ്പറ്റി അറിവുണ്ട് ? ഉണ്ടെങ്കില്‍ത്തന്നെ അത് വളരെ ചുരുക്കം മാത്രമായിരിക്കും. ടെക്ക്‌നോയെപ്പറ്റി അറിവില്ലാത്തവര്‍ക്കായി വിവരിച്ചു നല്‍കാം. ഒപ്പം പുത്തന്‍ മോഡലിനെ പരിചയപ്പെടുത്തുകയുമാണ് ഇന്നത്തെ എഴുത്തിലൂടെ. ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഭീമന്മാരായ ട്രാന്‍സിഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡാണ് ടെക്ക്‌നോ. കരുത്തുറ്റ ഹാര്‍ഡ്-വെയര്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതില്‍ ടെക്ക്‌നോ മിടുക്കരാണ്.

ടെക്ക്‌നോ ക്യാമന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ക്യാമന്‍ ഐ4നെക്കുറിച്ച് വിവരിക്കുകയാണ് ഇവിടെ. ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെ വിപണിയിലെത്തിയ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണാണ് ടെക്ക്‌നോ ക്യാമന്‍ ഐ4. 9,599 രൂപയാണ് മോഡലിന്റെ വിപണിവില. 10,000 രൂപയ്ക്കു താഴെ ട്രിപ്പിള്‍ ക്യാമറ ളള്‍ക്കൊള്ളിച്ചു പുറത്തിറക്കിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ഖ്യാദി ടെക്ക്‌നോ ക്യാമന്‍ ഐ4 ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. രണ്ട് റാം വേരിയന്റുകളിലായാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്.

3ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി, 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് രണ്ടു വേരിയന്റുകള്‍. യഥാക്രമം 9,599, 11,999 രൂപയാണ് വില. ആക്വാ ബ്ലൂ, ഷാംപെയിന്‍ ഗോള്‍ഡ്, നെബുല ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറഭേദങ്ങില്‍ ഇരു മോഡലുകളും ലഭിക്കും. ലൈറ്റ് വെയിറ്റ് ഡിസൈനും ട്രിപ്പിള്‍ ക്യാമറ സംവിധാനവും നോട്ട് നോച്ച് ഡിസ്‌പ്ലേയുമെല്ലാം ടെക്ക്‌നോ ക്യാമന്‍ ഐ4നെ വ്യത്യസ്തനാക്കുന്നുണ്ട്.

ഡിസൈന്‍/ക്യാമറ

വളരെ ലളിതമായാണ് ടെക്ക്‌നോ ക്യാമന്‍ ഐ4 നിര്‍മിച്ചിരിക്കുന്നത്. തികച്ചും കൈയ്യിലൊതുങ്ങുന്ന രീതിയിലാണ് നിര്‍മാണം. ഇതിനായി മികച്ച ക്വാളിറ്റി പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക്ക് വേരിയന്റിന്റെ പിന്‍ഭാഗം കാണാന്‍ പ്രത്യേക ഭംഗിയുണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറും മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. പവര്‍ കീയോടൊപ്പമാണ് വോളിയം കീയും ക്രമീകരിച്ചിരിക്കുന്നത്. ഇടതുഭാഗത്തായി ട്രിപ്പിള്‍ സ്ലോട്ട് സിം ട്രായുമുണ്ട്. സ്പീക്കര്‍ ഗ്രില്‍ ഘടിപ്പിച്ചിരിക്കുന്നത് ഫോണിന്റെ താഴ്ഭാഗത്താണ്.

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ടെക്ക്‌നോ ക്യാമന്‍ ഐ4 ന്റെ പിന്‍ഭാഗത്തായി ഘടിപ്പിച്ചിരിക്കുന്നത്. 13 മെഗാപിക്‌സലിന്റെ മെയിന്‍ ലെന്‍സും 8 മെഗാപിക്‌സലിന്റെ അള്‍ട്രാ-വൈഡ് ലെന്‍സും 2 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും അടങ്ങുന്നതാണ് പിന്നിലെ ട്രിപ്പിള്‍ ക്യാമറ സംവിധാനം. കൃതൃമബുദ്ധിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ക്യാമറ. ഇതിലെല്ലാമുപരിയായി 1080 പി റെസലൂഷനില്‍ വീഡിയോ റെക്കോര്‍ഡിംഗും സാധ്യമാണ്. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്നിലുള്ളത്. എ.ഐ ക്യാം, ബ്യൂട്ടി, പോര്‍ട്രൈറ്റ്,എ.ആര്‍ എന്നീ സവിശേഷതകള്‍ സെല്‍ഫി ക്യാമറയിലുണ്ട്. ക്യാമറ ആപ്പ് ഉപയോഗിക്കുന്നതില്‍ ഒരുതരത്തിലുള്ള ലാഗിംഗും അനുഭവപ്പെടുന്നില്ല. മുന്‍ ക്യാമറയിലും 1080 പി റെസലൂഷനില്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാണ്.


ഡിസ്‌പ്ലേ/ഹാര്‍ഡ് വെയര്‍ കരുത്ത്

6.12 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 720X1520 പിക്‌സലാണ് റെസലൂഷന്‍. 320 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും ഡിസ്‌പ്ലേയ്ക്കുണ്ട്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. കമ്പനി ഇതിനെ ഡോട്ട് നോച്ചെന്നാണ് വിശേഷിപ്പിക്കുന്നത്. സൂര്യപ്രകാശത്തില്‍ ഡിസ്‌പ്ലേയുടെ ബ്രൈറ്റ്‌നെസ് ലെവല്‍ കുറവുള്ളതായി കണ്ടെത്താനായി.

ഒക്ടാകോര്‍ മീഡിയൊടെക്ക് ഹീലിയോ പി22 ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജി.ബി/4ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. 32ജി.ബി/64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ഇത് 256 ജി.ബി വരെ എക്‌സ്റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താവുന്നതാണ്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് HIOS വേര്‍ഷന്‍ 4.6 മുണ്ട്. 3,500 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ടെക്ക്‌നോ ക്യാമന്‍ ഐ4ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റോക്കറ്റ് ഫാസ്റ്റ് ചാര്‍ജിംഗ് എന്ന പേരില്‍ അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍