UPDATES

Gadget of the month

ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറുമായി ടെക്‌നോ ഫാന്റം 9 വിപണിയില്‍

2.3ജിഗാഹെട്സ് ഒക്ടാ-കോര്‍ ഹെലിയോ പി35 പ്രോസസ്സര്‍, മികച്ച വേഗത നല്‍കാന്‍ സാധിക്കുന്ന 12എന്‍എം ടെക്നോളജി അടിസ്ഥാനമാക്കിയ 6ജിബി റാം, 128ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫാന്റം 9നെ മികവുറ്റതാക്കുന്നു

ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്റം 9 ഇന്ത്യന്‍ വിപണിയിലെത്തി. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ സെന്‍സര്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫാന്റം 9ന്.

16എം പിയുടെ പ്രാഥമിക ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 8എംപിയുടെ 120ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിങ്ങനെ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ പിന്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 32എം പിയുടെ ഹൈ റെസൊല്യൂഷന്‍ ക്യാമറയാണ് സെല്‍ഫി ഉപയോഗത്തിനായി ഫോണിന്റെ മുന്‍ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നത്. ഫോട്ടോസെന്‍സിറ്റീവ് ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗതയേറിയതും സുരക്ഷിതവുമായ സ്‌ക്രീന്‍ അണ്‍ലോക്കിംഗിനായി സ്‌ക്രീനിന് അടിയിലായി ലെന്‍സ് ഉപയോഗിക്കുന്നു. ഡ്യൂവല്‍ ഫ്രണ്ട് ഫ്ലാഷ് ലൈറ്റുകള്‍, ഡോട്ട് നോച്ച് സ്‌ക്രീന്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

2.3ജിഗാഹെട്സ് ഒക്ടാ-കോര്‍ ഹെലിയോ പി35 പ്രോസസ്സര്‍, മികച്ച വേഗത നല്‍കാന്‍ സാധിക്കുന്ന 12എന്‍എം ടെക്നോളജി അടിസ്ഥാനമാക്കിയ 6ജിബി റാം, 128ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഫാന്റം 9നെ മികവുറ്റതാക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്സ്റ്റേണല്‍ മെമ്മറി 256ജിബി വരെ വര്‍ദ്ധിപ്പിക്കാനും സാധിക്കും. 3500എംഎഎച്ച് ആണ് ബാറ്ററി കരുത്ത്.

എല്ലാ ടെക്നോ സ്മാര്‍ട്ട്‌ഫോണുകളിലും ‘111” എന്ന അസാധാരണമായ ഒരു വാഗ്ദാനവും കമ്പനി നല്‍കുന്നുണ്ട്. അതില്‍ ഒരു ഉപഭോക്താവിന് ആറുമാസത്തേക്ക് ഒറ്റതവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റ്, 100 ദിവസത്തെ സൗജന്യ റീപ്ലേസ്മെന്റ്, ഒരുമാസത്തെ എക്സറ്റന്‍ഡഡ് വാറന്റി എന്നിവയും ലഭിക്കുന്നു.6.4ഇഞ്ച് സ്‌ക്രീനോടുകൂടിയ ഫോണില്‍ 19.5:9 അനുപാതത്തിലുള്ള എഫ്എച്ച്ഡി അമോലെഡ് ഡോട്ട് നോച്ച് ഡിസ്പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍