UPDATES

Top Tech News

മാക്സിമം ചിലവ് 2000 രൂപ; ഇതാ മികച്ച ചില വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുകള്‍

ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വയര്‍ലെസ് കണക്ടീവിറ്റിയുള്ള ഇയര്‍ഫോണുകളോടാണ് ഇന്ന് കൂടുതല്‍ പ്രിയം

വയര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന 3.5 എം.എം വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുകളുടെ കാലം കഴിയുകയാണ്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വയര്‍ലെസ് കണക്ടീവിറ്റിയുള്ള ഇയര്‍ഫോണുകളോടാണ് ഇന്ന് കൂടുതല്‍ പ്രിയം. വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുകള്‍ക്ക് വിലക്കൂടുതലുണ്ടെന്നതാണ് ചിലരെയെങ്കിലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിപണിയില്‍ ലഭ്യമായ 2,000 രൂപയ്ക്കു താഴെ വിലയുള്ള മികച്ച വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലുകളെ പരിചയപ്പെടുത്തുകയാണിവിടെ.

ബോട്ട് റോക്കേഴ്‌സ് 255

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ബോട്ടില്‍ നിന്നുള്ള മോഡലാണിത്. ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നാണ് മോഡലിന്റെ പേര്. 1,499 രൂപയാണ് വില. ക്വാല്‍കോം സി.എസ്.ആര്‍ 8365 ചിപ്പ്‌സെറ്റില്‍ അധിഷ്ഠിതമാണ് ഈ മോഡല്‍. മികച്ച സൗണ്ട് ക്വാളിറ്റിയും ഔട്ട്പുട്ടും നല്‍കുന്നതാണ് ഈ മോഡല്‍.

10 മിനിറ്റില്‍ ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ഫീച്ചര്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 110 മില്ലി ആംപയറിന്റെ ബാറ്ററിയാണ് മോഡലിലുള്ളത്. ഇയര്‍ബഡുകള്‍ മാഗ്നെറ്റിക് നിര്‍മിതമാണ്. മാത്രമല്ല ഐപിഎക്‌സ് 5 സ്വറ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുമുണ്ട്. എന്തുകൊണ്ടും ശ്രേണിയിലെ മികച്ച മോഡല്‍ തന്നെ.

ജെ.ബി.എല്‍ ടി205ബി.റ്റി

ജെ.ബി.എലില്‍ നിന്നുള്ള വയര്‍ലെസ് ഹെഡ്‌ഫോണ്‍ മോഡലാണ് ജെ.ബി.എല്‍ ടി205ബി.റ്റി പ്യുവര്‍ ബാസ്. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച ബാസും ക്വാളിറ്റി സൗണ്ട് ഔട്ട്പുട്ടും തന്നെയാണ് മോഡിന്റെ പ്രത്യേകത.ഇന്‍ ഇയര്‍ എക്‌സ്പീരിയന്‍സാണ് മോഡല്‍ നല്‍കുന്നത്. ടാംഗിള്‍ ഫ്രീ കേബിളുമുണ്ട്. 120 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.

ഷവോമി എം.ഐ സ്‌പോര്‍ട്‌സ് ഇയര്‍ഫോണ്‍

ഷവോമിയില്‍ നിന്നുള്ള ഏറ്റവും പുതിയ വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണിത്. എം.ഐ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ഫോണ്‍ എന്നാണ് മോഡലിന്റെ പേര്. 1,499 രൂപയാണ് വിപണി വില. റൊട്ടേറ്റബിള്‍ ഇയര്‍ ഹൂക്ക് ഡിസൈന്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഒറ്റ ചാര്‍ജിംഗില്‍ 9 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പും 260 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും ലഭിക്കും. ലൈറ്റ് വെയിറ്റ് മോഡലായതിനാല്‍ത്തന്നെ 13.6 ഗ്രാം മാത്രമാണ് ഭാരം. ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടുമുണ്ട്.

ബോള്‍ട്ട് ഓഡിയോ പ്രോബാസ്

ഇയര്‍ഫോണ്‍ നിര്‍മാതാക്കളായ ബോള്‍ട്ടിന്റെ ബഡ്ജറ്റ് വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണ് ബോള്‍ട്ട് ഓഡിയോ പ്രോബാസ് കര്‍വ് നെക്ക് ബാന്റ് ഇന്‍ ഇയര്‍ വയര്‍ലെസ് മോഡല്‍. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ കഴുത്തില്‍ ചുറ്റി നടക്കാവുന്ന തരത്തിലാണ് നിര്‍മാണം. ചെവിക്കുള്ളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഡിസൈന്‍.

മിവി തണ്ടര്‍ബീറ്റ്‌സ്

മിവിയില്‍ നിന്നുള്ള വയര്‍ലെസ് ഇയര്‍ഫോണ്‍ മോഡലാണ് മിവി തണ്ടര്‍ ബീറ്റ്‌സ്. ചെവിക്കുള്ളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. ഇന്‍-ലൈന്‍ മള്‍ട്ടി ഫംഗ്ഷനിംഗ് സംവിധാനവും മോഡലിലുണ്ട്. 20 മുതല്‍ 20,000 ഹെര്‍ട്‌സ് വരെയാമ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. ഇയര്‍ ബഡുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി മാഗ്നെറ്റിക് ലോക്കിംഗ് സംവിധാനവുമുണ്ട്.

Read More: ബാങ്കുകളെ ഷൈലോക്കുകളാക്കുന്ന സര്‍ഫാസി നിയമം, കേരളത്തില്‍ ഭീഷണി നേരിടുന്നത് നൂറുകണക്കിന് കുടുംബങ്ങള്‍, നിസഹായരായി സര്‍ക്കാര്‍

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍