UPDATES

Gadget of the month

ആദ്യ പോപ്പ് അപ്പ് ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി വിവോ വി 17 പ്രോ എത്തുന്നു

32 ജിബി വൈഡ് ആംഗിള്‍ ക്യാമറ 105 ഡിഗ്രി വ്യൂ നല്‍കികൊണ്ട് ഏറ്റവും മികച്ച സെല്‍ഫികള്‍ പ്രദാനം ചെയ്യുന്നു

ലോകത്താദ്യമായി 32 എംപി ഡ്യൂവല്‍ പോപ് അപ്പ് സെല്‍ഫി ക്യാമറയും48എംപിറിയര്‍ക്യാമറയുമൊക്കെയായി ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനിയോജ്യമായ വിവോ വി 17 പ്രോ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. 32 ജിബി ഡ്യൂവല്‍ പോപ് അപ്പ് ക്യാമറയാണ് വി 17 പ്രോയുടെ ഒരു പ്രധാന പ്രത്യേകത. 32 ജിബി വൈഡ് ആംഗിള്‍ ക്യാമറ 105 ഡിഗ്രി വ്യൂ നല്‍കികൊണ്ട് ഏറ്റവും മികച്ച സെല്‍ഫികള്‍ പ്രദാനം ചെയ്യുന്നു. ഇതിലൂടെ കൂടുതല്‍ സുഹൃത്തുക്കളെ ഒരു സെല്‍ഫിയില്‍ ഉള്‍പ്പെടുത്താം.

വി സീരീസിലെ ഏറ്റവും പുതിയ മോഡലാണ് വി 17 പ്രോ.ഡ്യൂവല്‍ പോപ് അപ്പ് സെല്‍ഫി ക്യാമറയും ക്വാഡ് റിയര്‍ ക്യാമറയും അടങ്ങിയ വി 17 പ്രോ ഗ്ലാസിയര്‍ ഐസ്, മിഡ് നൈറ്റ് ഓഷ്യന്‍ എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 8ജിബി റാമും 128ജിബി റോമുമായി എത്തുന്നത്.രാത്രിയിലെ ഇരുണ്ട വെളിച്ചത്തില്‍ പോലും സൂപ്പര്‍ നൈറ്റ് സെല്‍ഫി സവിശേഷത മികച്ചതും വ്യക്തതയുള്ളതുമായ സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്നു.48 എംപി എഐ ക്വാഡ് റിയര്‍ ക്യാമറയാണ് പിന്നിലുള്ളത്. ഈ 48 എംപി എച്ച്ഡി റിയര്‍ ക്യാമറ 13 എംപി ടെലിഫോട്ടോ, 8 എംപി എഐ സൂപ്പര്‍ വൈഡ് ആംഗിള്‍ +സൂപ്പര്‍ മാക്രോ, 2എംപി ബൊക്കെ ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്നു. ഈ മികച്ച ക്യാമറ ഏത് സാഹചര്യത്തിലും ഏറ്റവും ഗുണനിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു.

വിവോ വി 17 പ്രോ 61 ശതമാനത്തോളം നീല വെളിച്ചത്തെ ഫില്‍റ്റര്‍ ചെയ്യുമെന്ന് വിവോ പറഞ്ഞു. കൂടാതെ, ലോ ബ്രൈറ്റ്നെസ് ആന്റി-ഫ്‌ലിക്കര്‍ സാങ്കേതികവിദ്യ ഇരുട്ടില്‍ കണ്ണുകള്‍ക്ക് അധിക പരിരക്ഷ നല്‍കുന്നു. കൂടാതെ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനിങ് സാങ്കേതികവിദ്യ എളുപ്പത്തിലും സുരക്ഷിതവുമായ അണ്‍ലോക്കിങ്ങിന് സഹായിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍