UPDATES

Smartphone/gadjets

വിന്‍ഡോസ് ഫോണ്‍ യുഗം അവസാനിക്കുന്നു; പിന്തുണ അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്

നിലവില്‍ വിന്‍ഡോസ് അധിഷ്ഠിത ഫോണ്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം ആന്‍ഡ്രോയിഡിലേക്കോ ഐ.ഓ.എസിലേക്കോ ചുവടുമാറ്റാനാണ് കമ്പനി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൂഗിളിന്റെ ആന്‍ഡഡ്രോയിഡിനോട് മത്സരിക്കാന്‍ മൊബൈല്‍ ഫോണുകളില്‍ മൈക്രോസോഫ്റ്റ് കൊണ്ടുവന്ന വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാലം അവസാനിക്കുന്നു. വിന്‍ഡോസ് ഫോണുകള്‍ അടുത്തവര്‍ഷം മുതല്‍ ഉണ്ടാകില്ല. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിലവില്‍ വിന്‍ഡോസ് അധിഷ്ഠിത ഫോണ്‍ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം ആന്‍ഡ്രോയിഡിലേക്കോ ഐ.ഓ.എസിലേക്കോ ചുവടുമാറ്റാനാണ് കമ്പനി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഡിസംബര്‍ പത്തിനു ശേഷം വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സെക്യൂരിറ്റ് അപ്ഡേറ്റോ സൗജന്യ സഹായ സംവിധാനമോ ലഭിക്കില്ല. ചില ഫീച്ചറുകള്‍ ഡിസംബര്‍ പത്തോടെ അവസാനിക്കുകയും ചെയ്യും. വിന്‍ഡോസ് 10 അധിഷ്ഠിതമായി ഇനി ഒരു ഫോണും പുറത്തിറങ്ങില്ല. ഇതിനു പകരം വിന്‍ഡോസ് 10 ഓപ്പറേഷന്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡിലേക്കോ ഐ.ഓ.എസിലേക്കോ ഉപയോക്താക്കള്‍ മാറണം.

2017 മുതല്‍തന്നെ വിന്‍ഡോസ് യുഗം അവസാനിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ സൂചന നല്‍കി വിന്‍ഡോസ് 10ല്‍ പുതിയ അപ്‌ഡേറ്റ് ലഭിക്കില്ലെന്നും കമ്പനി പിന്നാലെ അറിയിച്ചു. 2015ല്‍ നോക്കിയ അവതരിപ്പിച്ച വിന്‍ഡോസ് ഫോണുകളായ ലൂമിയ സീരീസ് ഏറെ ജനപ്രീയമായിരുന്നു. മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ വിപണിയിലേക്കുള്ള കടന്നുവരവോടെ ഈ ജനപ്രീതിയും അവസാനിച്ചു. ഇന്നിപ്പോള്‍ വിന്‍ഡോസ് ഫോണുകളുടെ മരണമണിയും മുഴങ്ങുന്നു.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍