UPDATES

Gadget of the month

12ജിബി റാമും സ്‌നാപ്ഡ്രാഗണ്‍ 855ന്റെ കരുത്തുമായി ഷവോമിയുടെ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ബ്ലാക്ക് ഷാര്‍ക്ക് 2

27w ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബറ്ററിയാണ് ബ്ലാക് ഷാർക്ക് 2വിൽ ഉള്ളത്.കഴിഞ്ഞ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അസൂസ് ROG ആണ് ബ്ലാക്ക് ഷാര്‍ക്ക് 2 ന്റെ പ്രധാന എതിരാളി.

ഷവോമിയുടെ ഗെയിംഗ് സ്മാര്‍ട്ട്ഫോണ്‍ ഷാര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തി. ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മോണോ സ്പീക്കറിന് പകരം ഡ്യുവല്‍ ഫ്രണ്ട് ഫയറിംഗ് സ്പീക്കറുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് മെച്ചപ്പെട്ട ശബ്ദം ഫോണില്‍ നിന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അസൂസ് ROG ആണ് ബ്ലാക്ക് ഷാര്‍ക്ക് 2 ന്റെ പ്രധാന എതിരാളി. മികച്ച AMOLED ഡിസ്പ്ലേ, പിന്നില്‍ 48MP പ്രൈമറി സെന്‍സര്‍, 12MP 2x ടെലിഫോട്ടോ സെന്‍സര്‍, മുന്നില്‍ f/2.0 അപെര്‍ച്ചറോട് കൂടിയ 20MP സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

സ്നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറാണ്പ്രവര്‍ത്തിക്കുന്നത്.128GB/256GB സ്റ്റോറേജുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. സ്റ്റോറേജ് വികസിപ്പിക്കാന്‍ കഴിയുകയില്ല. ഇതൊരു പോരായ്മ തന്നെയാണ്.ബ്ലാക്ക് ഷാര്‍ക്ക് 2-ന്റെ ഏറ്റവും കുറഞ്ഞ വില 39999 രൂപയാണ്.27w ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 4000 എം എ എച്ച് ബറ്ററിയാണ് ബ്ലാക് ഷാർക്ക് 2വിൽ ഉള്ളത്. രണ്ട് നിറങ്ങളിലാണ് ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചൈനയിൽ അവതരിപ്പിച്ചിരിക്കുന്ന ആതേ രിതിയിൽതാന്നെയായിരിക്കും ഇന്ത്യയിലും ബ്ലാക്ക് ഷാർക്ക് എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 4,200 യുവാനാണ് ചൈനയിൽ ബ്ലാക് ഷാർക് 2വിന്റെ വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍