UPDATES

Gadget of the month

ഷാവോമി സിസി പരമ്പര സ്മാര്‍ട്ഫോണുകളായ ‘ഐ സിസി9’, ‘സിസി9ഇ’ ചൈനീസ് വിപണിയില്‍ എത്തി

ഗ്രേഡിയന്റ് ഫിനിഷ് ഡിസൈന്‍, 3ഡി ഗ്ലാസ് ബോഡി, വാട്ടര്‍ ഡ്രോപ്പ് നോച്ച്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സിംഗിള്‍ ഫ്രണ്ട് ക്യാമറ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവയുമായാണ് ഈ രണ്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഷാവോമി പുതിയ സിസി പരമ്പരയിലെ സിസി9, സിസി9ഇ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു.ചൈനയില്‍ 1799 യുവാന്‍ വിലയ്ക്കാണ് സിസി9 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചത്. ഇത് ഇന്ത്യയില്‍ ഏകദേശം 18000 രൂപയോളം വരും. ഇത് കൂടാതെ ആറ് ജിബിറാം + 64 ജിബി റാം, ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകളാണ് സിസി9 ഫോണിനുള്ളത്.

ഗ്രേഡിയന്റ് ഫിനിഷ് ഡിസൈന്‍, 3ഡി ഗ്ലാസ് ബോഡി, വാട്ടര്‍ ഡ്രോപ്പ് നോച്ച്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സിംഗിള്‍ ഫ്രണ്ട് ക്യാമറ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവയുമായാണ് ഈ രണ്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

48 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍, രണ്ട് മെഗാപിക്സല്‍ സെന്‍സറുകളടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണിതില്‍. സെല്‍ഫി ക്യാമറയ്ക്കായി 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് എംഐ സിസി 9 ന് നല്‍കിയിരിക്കുന്നത്. 6.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുള്ള ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറും 4030 എംഎഎച്ച് ബാറ്ററിയും അണ്ടര്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിനുള്ളത്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് എംഐ സിസി9ഇയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 48 എംപി, 8എംപി, 2എംപി സെന്‍സറുകളുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതില്‍. സെല്‍ഫിയ്ക്കായി 32 മെഗാപിക്സല്‍ ക്യാമറ നല്‍കിയിരിക്കുന്നു. 4030 എംഎഎച്ച് ബാറ്ററിയാണ് സിസി9ഇ ക്യാമറയിലും ഉള്ളത്. 6.08 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ്‌ഫോണിനുള്ളത്

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍