UPDATES

Gadget of the month

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷാവോമി എംഐ 9ടി പുറത്തിറക്കി

പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളാണുള്ളത്. 48 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍, 13 മെഗാപിക്സല്‍ എന്നിവയാണവ. പോപ്പ് അപ്പ് ക്യാമറയായി സ്ഥാപിച്ചിട്ടുള്ള സെല്‍ഫി ക്യാമറയില്‍ 20 മെഗാപിക്സല്‍ സെന്‍സറാണുള്ളത്.

ഷാവോമി എംഐ 9ടി പുറത്തിറക്കി. റെഡ്മി കെ20 എന്ന പേരില്‍ ചൈനയില്‍ അവതരിപ്പിച്ച സ്മാര്‍ട്ഫോണ്‍ പുനര്‍നാമകരണം ചെയ്തതാണ് എംഐ 9ടി. ഷാവോമി റെഡ്മി കെ 20 താമസിയാതെ ഇന്ത്യയിലുമെത്തും. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാവോമി ഇന്ത്യ എംഡി മനു ജെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്. റെഡ്മി കെ20 എന്ന പേരില്‍ തന്നെയാവും ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 91.9 ശതമാനം ആണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആറ് ജിബി റാം ശേഷിയുണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് പതിപ്പുകള്‍ ഫോണിനുണ്ടാവും. എംഐ 9 ടിയുടെ പ്രധാന സവിശേഷത പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ്. ശക്തിയേറിയ പ്രൊസസറും ട്രിപ്പിള്‍ റിയര്‍ ക്യാമറകളും അമേലെഡ് ഡിസ്പ്ലേയും ശക്തിയേറിയ ബാറ്ററിയും ഫോണിനെ വ്യത്യസ്തമാക്കുന്നത്.

പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളാണുള്ളത്. 48 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍, 13 മെഗാപിക്സല്‍ എന്നിവയാണവ. പോപ്പ് അപ്പ് ക്യാമറയായി സ്ഥാപിച്ചിട്ടുള്ള സെല്‍ഫി ക്യാമറയില്‍ 20 മെഗാപിക്സല്‍ സെന്‍സറാണുള്ളത്. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍